പത്തനംതിട്ട : ജില്ലാ സ്റ്റേഡിയത്തില്‍ കോന്നി എംഎല്‍എ അഡ്വ. കെ.യു. ജനീഷ് കുമാറിന്റെ വടംവലി കണ്ടുനിന്നവര്‍ ആവേശത്തിന്റെ കൊടുമുടി കയറി. സംസ്ഥാന മന്ത്രിസഭാ വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി മേയ് 12ന് ആരംഭിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ പ്രചാരണാര്‍ഥം ജില്ലാ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച വടംവലി മത്സരത്തില്‍ പങ്കെടുക്കുകയായിരുന്നു എംഎല്‍എ.
മത്സരത്തിനു മുന്നോടിയായി എംഎല്‍എ വടംവലിച്ച് ഉദ്ഘാടനം നിര്‍വഹിച്ചതോടെ കളിക്കാര്‍ക്കും ആവേശമേറി. സംസ്ഥാന സര്‍ക്കാരിന്റെ അഭിമാനകരമായ വികസന നേട്ടങ്ങളിലൂടെ കോന്നി മണ്ഡലത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയെടുക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് എംഎല്‍എ പറഞ്ഞു. കോന്നി മെഡിക്കല്‍ കോളജ്, പുനലൂര്‍-മൂവാറ്റുപുഴ റോഡ് ഉള്‍പ്പെടെ നാടിന്റെ സമഗ്രവികസനം നടപ്പാക്കാന്‍ ഈ സര്‍ക്കാരിന്റെ കാലത്ത് സാധിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളുടെ നേര്‍കാഴ്ച്ചയൊരുക്കി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശനമേളയില്‍ എല്ലാ വിഭാഗം ജങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കണമെന്നും എംഎല്‍എ പറഞ്ഞു.
ചടങ്ങില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ടഗ് ഓഫ് വാര്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സി.ഡി. മോഹന്‍ദാസ്, ജില്ലാ ജനറല്‍ സെക്രട്ടറിയും ദേശീയ റഫറിയുമായ വി. അഭിലാഷ്, സംഘാടക സമിതി അംഗങ്ങളായ കെ. ധനേഷ്, ഉഷാകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു. 2021- 22 വര്‍ഷങ്ങളില്‍ സംസ്ഥാന മത്സരങ്ങളില്‍ ജില്ലയെ പ്രതിനിധീകരിച്ച് മത്സരിച്ച അങ്ങാടിക്കല്‍ എസ്.എന്‍.വി.എച്ച്.എസ്.എസ്, കിടങ്ങന്നൂര്‍ എസ്.വി.ജി.വി.എച്ച്.എസ്.എസ്, മെഴുവേലി പി.എച്ച്.എസ്.എസ്, കോന്നി ഗവ. എച്ച്.എസ്.എസ്. എന്നിവിടങ്ങളില്‍ നിന്നുള്ള ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. ഇവര്‍ക്ക് സംസ്ഥാന മല്‍സരത്തില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കട്ടുകളും എംഎല്‍എ നല്‍കി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































