ലോക്ഡൗണ്‍ ഇളവുകള്‍ക്കിടയില്‍ ജാഗ്രത കുറയ്ക്കരുത് : ജില്ലാ മെഡിക്കല്‍ ഓഫീസര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് വ്യാപനം കൂടുതലുള്ള സ്ഥലങ്ങളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നാലും ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ അറിയിച്ചു.

പത്തനംതിട്ട ജില്ലയില്‍ ഇപ്പോഴും ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ കാര്യമായ കുറവില്ല. സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെറ്റ് സെന്ററുകളിലും ഐസിയുവിലും കഴിയുന്ന രോഗികളുടെ എണ്ണവും കൂടുതലാണ്. ഒരു മാസംകൂടി കേസുകള്‍ ഇങ്ങനെ തന്നെ തുടരാനുള്ള സാധ്യതയാണു കാണുന്നത്. ജോലി സ്ഥലത്ത് എത്തുന്നവരും അത്യാവശ്യ കാര്യങ്ങള്‍ക്കായി പുറത്തിറങ്ങുന്നവരും കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണം. മാസ്‌ക് കൃത്യമായി ധരിക്കാത്തതും സാമൂഹിക അകലം പാലിക്കാത്തതും രോഗം കൂടുതലായി വ്യാപിക്കാന്‍ ഇടയാക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധവേണം.

വീടുകളിലും കോളനി പ്രദേശങ്ങളിലും രോഗവ്യാപനം കൂടുന്നതിനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. കോവിഡ് മൂന്നാം തരംഗത്തിനുള്ള സാധ്യതയുളളതിനാല്‍ കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധവേണം. കുടുംബത്തില്‍ ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ പരിശോധനയ്ക്കു വിധേയരായും ക്വാറന്റീനില്‍ ഇരിക്കുകയും വേണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുളള പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും പരിശോധനകളുടെ എണ്ണം കൂട്ടണ മെന്നും ദിവസേന കുറഞ്ഞത് 100 ടെസ്റ്റുകള്‍ നടക്കുന്നുണ്ടെന്ന് ജാഗ്രത സമിതികള്‍ ഉറപ്പുവരുത്തണമെന്നും ഡി.എം.ഒ നിര്‍ദേശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...