സൗദി ;റമദാന് മാസത്തില്‍ പള്ളികളില്‍ പണപ്പിരിവ് നടത്തുന്നതിനെതിരെ സൗദിയിലെ പള്ളി ഇമാമുമാര്‍ക്ക് അധികൃതരുടെ മുന്നറിയിപ്പ്. നിയമാനുസൃത മാര്‍ഗങ്ങളിലൂടെ അല്ലാതെ പണമിടപാടുകള്‍ പാടില്ലെന്നാണ് നിര്‍ദേശം. അതേസമയം റമദാനില്‍ 10 ലക്ഷം ഖുറാന് കോപ്പികള്‍ വിദേശ രാജ്യങ്ങളില്‍ വിതരണം ചെയ്യാന്‍ സല്മാന് രാജാവ് നിര്‍ദേശം നല്കി.
വിശുദ്ധ റമദാന് ഏതാനും ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് സൗദി മതകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. റമദാനില്‍ ഇഫ്താര്‍ സംഘടിപ്പിക്കാനോ മറ്റോ വിശ്വാസികളില്‍ നിന്ന് പണപ്പിരിവ് നടത്താന്‍ പാടില്ലെന്ന് പള്ളി ഇമാമുമാരോടും മുഅദ്ധിനുമാരോടും മന്ത്രാലയം നിര്‍ദേശിച്ചു. നിയമാനുസൃതമല്ലാത്ത പണമിടപാടുകള്‍ തടയാനാണ് ഈ നിര്‍ദേശം. ഇഫ്താര്‍ ഫണ്ട് ശേഖരിക്കാനും ചിലവഴിക്കാനും സര്‍ക്കാര്‍ അംഗീകൃത മാര്‍ഗങ്ങള്‍ മാത്രമേ സ്വീകരിക്കാന്‍ പാടുള്ളൂ. റമദാനില്‍ അനധികൃതമായി പണപ്പിരിവ് നടത്തുന്ന വിദേശികള്‍ക്കും നിയമാനുസൃത മാര്‍ഗങ്ങളിലൂടെയല്ലാതെ ധനസഹായം നല്കുന്നവര്ക്കും നേരത്തെ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033