25.1 C
Pathanāmthitta
Monday, March 27, 2023 11:07 pm
adver-posting
WhatsAppImage2022-04-02at72119PM
previous arrowprevious arrow
next arrownext arrow

സ്‌പേസ് എക്‌സ് ക്രൂ-5 ഭൂമിയിലേക്ക് മടക്കത്തിനായി ഒരുങ്ങുന്നു

യുഎസ് ; നാസ സ്‌പേസ് എക്‌സ് ബഹിരാകാശ യാത്രികള്‍ ക്രൂ-5 ഇന്ന് വൈകീട്ടോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിക്കും. സംഭവ ബഹുലവും സാഹസികവുമായ വിജയകരമായ ഈ ബഹിരാകാശ യാത്ര ഇനി വരാനിരിക്കുന്ന ബഹിരാകാശ യാത്രികര്‍ക്ക് സഹായകരമാകുമെന്ന് നാസ പറഞ്ഞു. ക്രൂ-5ന്റെ മടങ്ങിവരവിനായി നാസയും സ്‌പേസ് എക്‌സും കാലാവസ്ഥ വിലയിരുത്തി തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

bis-new-up
WhatsAppImage2022-07-31at72836PM
Parappattu
previous arrow
next arrow

നാസ ബഹിരാകാശയാത്രികരായ ജോഷ് കസാഡ, നിക്കോള്‍ മാന്‍ എന്നിവരും ജപ്പാന്‍ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷന്‍ ഏജന്‍സിയില്‍ നിന്നെത്തിയ കൊയിച്ചി വകാത്തയും റോസ്‌കോസ്‌മോസ് ബഹിരാകാശ സഞ്ചാരി അന്ന കികിനയുമാണ് ഭൂമിയിലേക്ക് മടങ്ങിയെത്താന്‍ തയാറെടുക്കുന്നത്.

self

2022 ഒക്ടോബര്‍ അഞ്ചിനാണ് ക്രൂ-5 വിക്ഷേപിക്കപ്പെടുന്നത്. അഞ്ച് മാസക്കാലത്തോളം ബഹിരാകാശത്ത് ചെലവഴിച്ചതിന്റെ ചില രസകരമായ ചിത്രങ്ങള്‍ ദൗത്യസംഘം പങ്കുവച്ചിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വലിയ രീതിയില്‍ വൈറലായിരുന്നു. അതേസമയം മൂന്ന് ദിവസം വൈകിപ്പിച്ച ശേഷം നാസയും സ്‌പേസ് എക്‌സും ചേര്‍ന്ന് ക്രൂ-6 വിജയകരമായി മാര്‍ച്ച് രണ്ടിന് വിക്ഷേപിച്ചു. ക്രൂ-5ന്റെ വിജയത്തിന് ശേഷം കൂടുതല്‍ ബഹിരാകാശ സഞ്ചാരികള്‍ യാത്രകള്‍ക്കായി എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Alankar
bis-new-up
dif
WhatsAppImage2022-07-31at72836PM
previous arrow
next arrow
Alankar
KUTTA-UPLO
Greenland
previous arrow
next arrow
Parappattu
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at73432PM
previous arrow
next arrow
Advertisment
sam

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow