മെഡിക്കൽ സ്‌റ്റോറുകളില്‍ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് നൽകരുത് ; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ നല്‍കരുതെന്ന ആരോഗ്യമന്ത്രിയുടെ നിര്‍ദേശം പാലിക്കപ്പെടുന്നില്ല. ഏത് ആന്റിബയോട്ടിക്കുകള്‍ ചോദിച്ചാലും മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് വാങ്ങാം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപത്തെ മെഡിക്കല്‍ സ്റ്റോറുകളുടെ മുന്നില്‍ ആരോഗ്യവകുപ്പിന്റെ നിർദേശം പോലും എഴുതിയൊട്ടിച്ചിട്ടില്ല. ഭക്ഷ്യവിഷബാധയ്ക്ക് ഉപയോഗിക്കുന്ന സിപ്ലോക്സും ചുമയ്ക്കും സൈനസൈറ്റിസിനും ഉപയോഗിക്കുന്ന അമോക്സിലിനും യൂറിനറി ഇന്‍ഫക്ഷന് കഴിക്കുന്ന സിപ്രോഫ്ലോക്സിനും തുടങ്ങിയ ആന്റിബയോട്ടിക്കുകള്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് വാങ്ങാം.

ഇതിനൊന്നും ഒരു ഡോക്ടറിന്റെയും കുറിപ്പടി വേണ്ട. ഏറ്റവും അധികം ആളുകള്‍ ചികിത്സതേടി എത്തുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് മുന്നിലെ മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് മുന്നിലാണ് നിര്‍ദേശങ്ങളൊന്നും പാലിക്കാതെ മെഡിക്കല്‍ സ്റ്റോറുകളുടെ പ്രവര്‍ത്തനം. ആന്റിബയോട്ടിക്കുകളുടെ ഉപയോഗം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഒട്ടും ചെറുതല്ല. അതിനെ ഫലപ്രദമായി പ്രതിരോധിച്ചില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകും. അതുകൊണ്ടാണ് ആരോഗ്യവകുപ്പ് ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കുറയ്ക്കാനുള്ള നീക്കവുമായി മുന്നോട്ട് പോകുന്നത്. അതിന് തുരങ്കം വെക്കുന്നതാണ് ഇത്തരം മെഡിക്കല്‍ സ്റ്റോറുകളുടെ പ്രവര്‍ത്തനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...