അക്ഷയയിൽ പോകേണ്ട ; ആധാർ കാർഡിലെ വിലാസം സൗജന്യമായി മാറ്റാം ഓണ്‍ലൈൻ വഴി

For full experience, Download our mobile application:
Get it on Google Play

ഇന്ത്യയിലെ ഒരു പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. ബാങ്ക് അക്കൗണ്ടുകൾ എടുക്കാനും സർക്കാർ സംരംഭങ്ങളിലെ പങ്കാളിത്തത്തിനുമുൾപ്പെടെ എന്തിനും ഏതിനും ആധാർ നിർബന്ധമാണ്. പ്രധാന തിരിച്ചറിയൽ രേഖയായതുകൊണ്ടുതന്നെ ആധാറിലെ വിവരങ്ങൾ കൃത്യമായിരിക്കണം. പത്ത് വർഷത്തിലൊരിക്കലെങ്കിലും ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നിർദേശിച്ചിട്ടുണ്ട്. ആധാർ കാർഡ് ഉപയോക്താക്കൾക്ക് മാർച്ച് 14 വരെ സൗജന്യമായി ആധാർ രേഖകൾ അപ്ഡേറ്റ് ചെയ്യാം. അക്ഷയ കേന്ദ്രങ്ങൾ വഴിയും ആധാർ കേന്ദ്രങ്ങൾ വഴിയും സേവനം ലഭ്യമാകുന്നതിന് 50 രൂപയാണ് ഫീസ് നൽകേണ്ടത് പേര്, ജനനത്തീയതി, വിലാസം മുതലായ ജനസംഖ്യാപരമായ വിശദാംശങ്ങൾ മാറ്റേണ്ട ആവശ്യമാണുള്ളതെങ്കിൽ, ഓൺലൈൻ അപ്‌ഡേറ്റ് സേവനം ഉപയോഗിക്കാം. ബയോമെട്രിക് വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിന് അക്ഷയ കേന്ദ്രങ്ങൾ സന്ദർശിക്കണം.

ആധാർ കാർഡിലെ വിലാസം എങ്ങനെ അപ്ഡേറ്റ് ചെയ്യാം
* https://myaadhaar.uidai.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
* MyAadhaar’ മെനുവിൽ നിന്ന് ‘അപ്ഡേറ്റ് യുവർ ആധാർ’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
* തുടർന്ന് ‘അപ്ഡേറ്റ് ഡെമോഗ്രാഫിക് ഡാറ്റ ഓൺലൈൻ’ ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
* ആധാർ കാർഡ് സെൽഫ് സർവീസ് പോർട്ടലിനായുള്ള പുനർരൂപകൽപ്പന ചെയ്ത ഇന്റർഫേസ് നിങ്ങളുടെ സ്‌ക്രീനിൽ ദൃശ്യമാകും.
* ‘പ്രൊസീഡ് ടു അപ്ഡേറ്റ് ആധാർ’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
* നിങ്ങളുടെ ആധാർ കാർഡ് നമ്പർ നൽകി ക്യാപ്‌ച നൽകുക
* രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒടിപി നൽകുക
* ഒടിപി നൽകിയ ശേഷം വീണ്ടും ‘അപ്ഡേറ്റ് ഡെമോഗ്രാഫിക് ഡാറ്റ ‘ ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
* വിലാസം മാറ്റുന്നതിന് ‘അഡ്രസ്സ് ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
* പുതിയ വിലാസ വിവരങ്ങൾ നൽകുക. കൂടെ പുതിയ വിലാസം സാധൂകരിക്കുന്ന പ്രൂഫുകൾ അപ്‌ലോഡ് ചെയ്യുക
* നിങ്ങളുടെ പുതിയ വിലാസത്തിനായുള്ള വിവരങ്ങൾ നൽകുക, ആവശ്യമുള്ള ഡോക്യുമെന്റ് പ്രൂഫ് സ്കാൻ ചെയ്ത പകർപ്പായി അപ്‌ലോഡ് ചെയ്യണം.
* നൽകിയ വിവരങ്ങൾ കൃത്യമാണെന്ന് ഒന്നുകൂടി ഉറപ്പിക്കുക.
* സേവനവുമായി ബന്ധപ്പെട്ട് എതെങ്കിലും ചാർജ്ജുകൾ കാണിക്കുന്നുണ്ടെങ്കിൽ നൽകുക
* തുടർന്ന് ലഭിക്കുന്ന യുആർ എൻ ഉപയോഗിച്ച് സ്റ്റാറ്റസ് പരിശോധിക്കാം

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടുതലയിൽ അടച്ചിട്ടിരുന്ന വീട്ടിൽ കവർച്ച : 27 പവൻ സ്വർണവും പണവും നഷ്ടപ്പെട്ടു

0
കൊച്ചി: വടുതലയിൽ ദിവസങ്ങളായി അടച്ചിട്ടിരുന്ന വീട്ടിൽ മോഷണം. 27 പവൻ സ്വർണാഭരണങ്ങളും...

വൈദ്യുതീകരണത്തിൽ ദക്ഷിണ റെയിൽവേക്ക് 100 ശതമാനം നേട്ടം ; മുഴുവൻ പാതകളും വൈദ്യുതീകരിച്ചു

0
ചെന്നൈ : വൈദ്യുതീകരണത്തിൽ ദക്ഷിണ റെയിൽവേക്ക് 100 ശതമാനം നേട്ടം. മുഴുവൻ...

തിരിച്ചടികളിൽ നിന്ന് പാഠമുൾക്കൊള്ളുമോ ; ആദ്യ വിശാല സംസ്ഥാന കമ്മിറ്റിയിൽ കണ്ണുനട്ട് സിപിഎം

0
കോഴിക്കോട്: ചരിത്രത്തിലാദ്യമായി സിപിഎം വിശാല സംസ്ഥാന കമ്മിറ്റി കോഴിക്കോട്ട് ചേരുമ്പോൾ എന്തൊക്കെ...

വനിതാ ഏഷ്യാകപ്പ് ടി20 ; ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ

0
ദുബായ് : വനിതാ ഏഷ്യാകപ്പ് ട്വന്റി20യിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ....