ഈ മാറ്റങ്ങളെ അവഗണിക്കരുത് ; ഗർഭകാലത്തെ അപകട സൂചനകൾ എന്തെല്ലാം ?

For full experience, Download our mobile application:
Get it on Google Play

ഗർഭകാലം അതീവ ശ്രദ്ധ വേണ്ട സമയമാണ്. മാനസികാരോഗ്യവും ശാരീരികാരോഗ്യവും ഒരു പോലെ ശ്രദ്ധിക്കേണ്ട ഈ സമയത്തെ പ്രവർത്തികൾ അമ്മയുടേയും കുഞ്ഞിന്റേയും മുന്നോട്ടുള്ള ജീവിതത്തെ സ്വാധീനിക്കും. ശരീരം വലിയ മാറ്റങ്ങളിലൂടെ കടന്ന് പോകുന്ന ഈ സമയത്ത് എന്നാൽ ചില മാറ്റങ്ങളെ ഗൗരവമായി തന്നെ കാണേണ്ടതുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം.

ഗർഭകാലത്തെ അപകട സൂചനകൾ
ഉയർന്ന രക്തസമ്മർദം
വിളർച്ച
കാലിൽ നീര്
രക്തസ്രാവം
രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവ്
ജന്നി
മൂത്രത്തിൽ ആൽബുമിന്റെ സാന്നിധ്യം
പ്രതീക്ഷിത പ്രസവ തീയതിക്ക് ശേഷവും പ്രസവ വേദന ഇല്ലാതിരിക്കുക
തൂക്കത്തിൽ പ്രതീക്ഷിക്കുന്ന വ്യതിയാനം സംഭവിക്കാതിരിക്കുക
ഈ സൂചനകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതാണെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

ഗർഭകാല പരിചരണം എങ്ങനെ ?
പോഷകാംശങ്ങൾ അടങ്ങിയ ഭക്ഷണം ശീലമാക്കുക. ധാരാളം ധാന്യം, പയറുവർഗങ്ങൾ, ഇലക്കറികൾ, പച്ചക്കറികൾ, പഴവർഗങ്ങൾ, എന്നിവയും ആവശ്യത്തിന് മത്സ്യം, മാംസം, പാൽ, മുട്ട എന്നിവയും ചെറിയ അളവിൽ ദിവസവും പലതവണകളായി കഴിക്കണം. ധാരാളം വെള്ളം കുടിക്കണം. സാധാരണ കഴിക്കുന്നതിനേക്കാൾ കൂടുതൽ ഭക്ഷണം കഴിക്കണം. അയഡിൻ അടങ്ങിയ ഉപ്പ് മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. രാത്രിയിൽ 8 മണിക്കൂറെങ്കിലും നന്നായി ഉറങ്ങണം. പകൽ സമയങ്ങളിൽ രണ്ട് മണിക്കൂറെങ്കിലും വിശ്രമിക്കണം. ഡോക്ടറുടെ നിർദേശപ്രകാരം ചെറിയ വ്യായാമങ്ങൾ, യോഗ എന്നിവ ചെയ്യാം. കൃത്യമായ ഇടവേളകളിൽ ഡോക്ടറുടെ സേവനം തേടണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...