മലിനജലത്തിന്റെ പേരില്‍ KFC പൂട്ടിച്ച പത്തനംതിട്ട നഗരസഭയിലെ സാറന്മാര്‍ക്ക് ലൈസന്‍സ് ഇല്ലാത്ത സ്ഥാപനങ്ങള്‍ പൂട്ടിക്കാന്‍ ആമ്പിയര്‍ ഉണ്ടോ ?

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മലിനജലത്തിന്റെ പേരില്‍ പത്തനംതിട്ട KFC പൂട്ടിച്ച പത്തനംതിട്ട നഗരസഭയുടെ ആരോഗ്യ വിഭാഗം കാണിക്കുന്നത് ഇരട്ടത്താപ്പ്, പിന്നില്‍ വന്‍സാമ്പത്തിക  അഴിമതിയെന്നും ആരോപണം. ജില്ലയിലെ ഭക്ഷണ നിര്‍മ്മാണ വിതരണരംഗം അഴിമതി കീഴടക്കിയിട്ട് ഏറെ നാളുകള്‍ ആയെന്ന് ജനങ്ങള്‍ പറയുന്നു. ഇതിനെ ശരിവെക്കുന്ന കാര്യങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്‌. നഗരസഭകളിലെയും ഗ്രാമപഞ്ചായത്തുകളിലെയും ആരോഗ്യവിഭാഗം നോക്കുകുത്തികളായി നിലകൊള്ളൂകയാണെന്ന് ഏറെനാളായി ആക്ഷേപമുണ്ട്. ജില്ലയില്‍ ഫുഡ് ആന്‍ഡ്‌ സേഫ്റ്റി ഉദ്യോഗസ്ഥരും ഉറക്കമാണ്. ഇവരൊക്കെ ഇനിയും ഉറക്കം ഉണരുന്നത് ഏതെങ്കിലും ഒരു വന്‍ ഭക്ഷ്യവിഷബാധ സംഭവിക്കുമ്പോഴാണ്. ചില സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഫുഡ് പാഴ്സല്‍ എല്ലാ ദിവസവും വൈകിട്ട് വീട്ടില്‍ കിട്ടുന്നത് ചിലര്‍ക്കെങ്കിലും രുചികരമാണ്.

KFC പൂട്ടിക്കാന്‍ പത്തനംതിട്ട നഗരസഭയുടെ ആരോഗ്യവിഭാഗം കാണിച്ച ശുഷ്കാന്തി അംഗീകരിക്കുകതന്നെ വേണം. എന്നാല്‍ പത്തനംതിട്ട നഗരത്തിലെ പല സ്ഥാപനങ്ങളും ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുവാന്‍ ഒത്താശകൊടുക്കുന്നതും പിന്തുണ കൊടുക്കുന്നതും നഗരസഭയിലെ ചില ജീവനക്കാര്‍ ആണെന്നകാര്യം ഞെട്ടിക്കുന്നതാണ്. വന്‍ സാമ്പത്തിക അഴിമതിയും ഇതിന്റെ പിന്നില്‍ ഉണ്ടെന്നാണ് പരക്കെയുള്ള ആക്ഷേപം. നഗരത്തിലെ ഭക്ഷണ നിര്‍മ്മാണ വിതരണരംഗത്തുള്ള പല സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത് ലൈസന്‍സ് ഇല്ലാതെയാണെന്ന് വിവരാവകാശ രേഖ പറയുമ്പോഴും ആ രേഖ നല്‍കിയ ഉദ്യോഗസ്ഥന്റെ നടപടികള്‍ സംശയകരമായി നിലകൊള്ളുന്നു. ഇവക്കെതിരെ ഒരു നടപടിയും നഗരസഭ സ്വീകരിച്ചിട്ടില്ല. ഇത്തരം സ്ഥാപനങ്ങളുടെ ഉടമകളുമായുള്ള ഈ ഉദ്യോഗസ്ഥന്റെ ചങ്ങാത്തവും പരസ്യമാണ്. ജനങ്ങളുടെ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ട ഉദ്യോഗസ്ഥര്‍ പ്രലോഭനങ്ങള്‍ക്ക് വഴങ്ങി നഗരവാസികളെ ഒറ്റുകൊടുക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. >>> ആരാണ് ആ അഴിമതി വീരന്‍…?

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജനങ്ങൾക്കിടയിൽ വിദ്വേഷം വളർത്താൻ ശ്രമിക്കുന്നവർക്കെതിരെ വിട്ടുവീഴ്ച പാടില്ല ; റോജി.എം.ജോൺ

0
തിരുവനന്തപുരം: ആഭ്യന്തര വകുപ്പ് മന്ത്രി മന്ത്രി രമേശ് ചെന്നിലയെയും, കേരളാ പോലീസിനെയും...

വിമാന യാത്രകളുടെ സുരക്ഷ ആശങ്കയിൽ; രാജ്യത്ത് സാങ്കേതിക തകരാറുകൾ വർദ്ധിക്കുന്നതായി ഔദ്യോഗിക കണക്കുകൾ

0
ഡൽഹി: രാജ്യത്ത് സർവീസ് നടത്തുന്ന വിമാനങ്ങളിൽ ഗുരുതര സാങ്കേതിക തകരാറുകൾ വർധിക്കുന്നതായി...

പരീക്ഷാ രേഖകൾ പുറത്തുവിടണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ പി എസ് സി ഹൈക്കോടതിയെ സമീപിച്ചു

0
കൊച്ചി: ആസൂത്രണ ബോർഡ് പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് പരീക്ഷാ രേഖകൾ പുറത്തുവിടണമെന്ന...

മഹാരാഷ്ട്രയിൽ ഹോസ്റ്റലിൽ കിടന്നുറങ്ങുകയായിരുന്ന ആറ് വിദ്യാർത്ഥികൾക്ക് പാമ്പുകടിയേറ്റു; മൂന്നു പെൺകുട്ടികൾ മരിച്ചു, ഒരാളുടെ നില...

0
ഗഡ്ചിരോളി: മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ പാമ്പുകടിയേറ്റ് മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ആദിവാസി വിഭാഗത്തിൽപെട്ട...