ഇടയ്ക്കിടെ കുപ്പി വെള്ളം വാങ്ങി കുടിക്കുന്നവരാണോ? എങ്കിൽ അറിഞ്ഞിരിക്കണം

For full experience, Download our mobile application:
Get it on Google Play

പുറത്തുപോകുമ്പോൾ കുപ്പിവെള്ളത്തെ ആശ്രയിക്കുന്നവരാണ് കൂടുതൽ. എന്നാൽ ഇത് ആരോഗ്യത്തിന് വളരെ ദോഷകരമായ ഒന്നാണ്. പുതിയ പഠനങ്ങൾ അനുസരിച്ച് ഒരു ലിറ്റർ കുപ്പിവെള്ളത്തിൽ ഏകദേശം 2,40000 പ്ലാസ്റ്റിക് കഷ്ണങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് നാനോപ്ലാസ്റ്റിക്‌സ് ആയതിനാൽ കണ്ടെത്താൻ വളരെ പ്രയാസമാണ്. നാഷണൽ അക്കാദമി ഓഫ് സയൻസ് പ്രസിദ്ധീകരിച്ച പഠനത്തിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. മുൻപ് മൈക്രോപ്ലാസ്റ്റിക്കുകളുടെ സാന്നിദ്ധ്യം കുപ്പിവെള്ളത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ ഈ മൈക്രോപ്ലാസ്റ്റിക്കുകളെക്കാൾ മനുഷ്യന്റെ ആരോഗ്യത്തിന് ഭീഷണിയാണ് നാനോപ്ലാസ്റ്റിക്. നാനോപ്ലാസ്റ്റിക് മനുഷ്യകോശങ്ങളിലേയ്ക്ക് തുളച്ചുകയറുകയും രക്തക്കുഴലിൽ പ്രവേശിക്കുകയും ചെയ്യുന്നു. ഇത് അവയവങ്ങളെ ദോഷകരമായി സ്വാധീനിക്കും.

കൂടാതെ ഗർഭസ്ഥ ശിശുക്കളുടെ ശരീരത്തിൽ കടക്കാൻ വരെ ഇതിന് കഴിയുന്നു. യു എസിലെ മൂന്ന് ജനപ്രിയ ബ്രാൻഡുകളിൽ നടത്തിയ പരിശോധനയിൽ 110,000 മുതൽ 370,000വരെ ചെറിയ പ്ലാസ്റ്റിക് കണങ്ങൾ കണ്ടെത്തി. ഇതിൽ 90ശതമാനവും നാനോപ്ലാസ്റ്റിക് ആണ്. കുപ്പിവെള്ളത്തിലെ ഘടകങ്ങളെക്കുറിച്ചു നാനോപ്ലാസ്റ്റികിനെക്കുറിച്ചും ഇനിയും പഠനങ്ങൾ നടത്താനുണ്ടെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. കുപ്പിവെള്ളത്തിലെ പ്ലാസ്റ്റിക് അംശം സംബന്ധിച്ചുള്ള സംശയം ശാസ്ത്രജ്ഞര്‍ ഉന്നയിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍ നാനോപ്ലാസ്റ്റിക് കണ്ടെത്താന്‍ ആവശ്യമായ സാങ്കേതികവിദ്യയുടെ അപര്യാപ്തതയാണ് ഇപ്പോഴും സംശയമായി നില്‍ക്കാന്‍ കാരണം. ഇതിന് പരിഹാരമെന്നോണം പുതിയ മൈക്രോസ്‌കോപ്പി സാങ്കേതികവിദ്യ കണ്ടെത്തിയതായും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഡേറ്റയെ അടിസ്ഥാനമാക്കിയുള്ള അല്‍ഗോരിതം ഉപയോഗിച്ചാണ് ഈ സാങ്കേതികവിദ്യ പ്രവര്‍ത്തിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാൻ യുഎസ് സൈനിക സംഘർഷം രൂക്ഷമാകുന്നു; അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാനും കപ്പലുകൾ തകർത്തുവെന്ന് അമേരിക്കയും

0
ടെഹ്റാൻ: യുഎസ് സൈന്യത്തിന്റെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്തെന്ന അവകാശവാദവുമായി ഇറാൻ. ഇറാന്റെ...

പശ്ചിമേഷ്യൻ സംഘർഷം കത്തുന്നു; ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നതോടെ കനത്ത...

0
ന്യൂയോർക്ക്: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യവും സംഘർഷവും രൂക്ഷമായതിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ...

കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണി ലക്ഷ്യമിട്ട് വ്യവസായ വകുപ്പ് ‘കേരള ബ്രാൻഡ്’...

0
തിരുവനന്തപുരം: കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ആഗോള വിപണിയിൽ മുൻഗണന ലഭ്യമാക്കുന്നതിനായുള്ള...

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

0
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി....