ഭാരം കുറയ്ക്കാൻ നിങ്ങൾ ഗ്രീൻ ടീ കുടിക്കാറുണ്ടോ? ; അറിയാം

For full experience, Download our mobile application:
Get it on Google Play

ശരീരഭാരം കുറയ്ക്കുന്നതിനും ആരോഗ്യം നിലനിർത്തുന്നതിനും നിരവധി പേർ ദിവസവും കുടിക്കുന്ന ഒന്നാണ് ഗ്രീൻ ടീ. ശരീരത്തിലെ എൽഡിഎൽ അല്ലെങ്കിൽ ചീത്ത കൊളസ്ട്രോൾ കുറയ്‌ക്കാൻ ഗ്രീൻ ടീയിൽ അടങ്ങിയിട്ടുള്ള കാറ്റെച്ചിനുകൾ സഹായിക്കുന്നുണ്ട്.ആന്റിഓക്സിഡന്റുകൾ,​ ഫ്‌ളേവനോയിഡുകൾ,​ ഫെെറ്റോ ന്യൂട്രിയന്റുകൾ തുടങ്ങിയവ അടങ്ങിയിരിക്കുന്നതിനാൽ ആരോഗ്യപരമായും സൗന്ദര്യപരമായും ഗ്രീൻ ടീ വളരെ നല്ലതാണ്. പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു. ഗുണങ്ങളെ പോലെ ചില ദോഷങ്ങളും ഗ്രീൻ ടീയ്ക്ക് ഉണ്ട്. പക്ഷെ അത് അധികമാർക്കും അറിയില്ല. അവ എന്തെല്ലാമാണെന്ന് നമുക്ക് നോക്കാം…

ഗ്രീൻ ടീയിൽ കഫീൻ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ അമിതമായി കുടിക്കുന്നത് ഉറക്കത്തെ തടസപ്പെടുത്തുകയും ഉറക്കമില്ലായ്മയിലേക്ക് നയിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ചും ഉറങ്ങുന്നതിന് മുൻപ് ഗ്രീൻ ടീ കുടിക്കുന്നത് പ്രശ്നമാകുന്നു.ഗ്രീൻ ടീ അമിതമായി കുടിച്ചാൽ വയറിൽ അസ്വസ്ഥത അനുഭവപ്പെടുന്നു. ഓക്കാനം, നെഞ്ചെരിച്ചിൽ എന്നിവയ്ക്കും കാരണമാകും. ഗ്രീൻ ടീയിലെ കഫീൻ, ടാനിൻ എന്നിവ അസിഡിറ്റി വർദ്ധിപ്പിക്കും.ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ടാനിൻ ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണത്തെ തടയുന്നു. ഇത് വിളർച്ചയ്ക്ക് കാരണമാകാം.ഗ്രീൻ ടീയിൽ കഫീൻ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് അമിതമായി കുടിക്കുന്നത് തലവേദനയ്ക്ക് കാരണമാകുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...