എരിവുള്ള ഭക്ഷണം കഴിക്കാൻ തോന്നാറുണ്ടോ ; എന്നാൽ കാരണം ഇവയാണ്

For full experience, Download our mobile application:
Get it on Google Play

സമ്മർദവും പിരിമുറുക്കവും ഉണ്ടാവുമ്പോൾ ചിലർക്ക് മധുരം കഴിക്കാൻ തോന്നും. എന്നാൽ മറ്റ് ചിലർക്ക് എരിവ് കഴിക്കാനാവും തോന്നുക. പൊതുവെ എരിവുള്ള ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നവർ ടെൻഷനിൽ നിന്ന് രക്ഷ നേടാൻ ഇങ്ങനെയുള്ള ഭക്ഷണം വെറുതെ കഴിക്കാൻ താൽപ്പര്യപ്പെടും. ഗർഭകാലത്തെ ഭക്ഷണഭ്രമം. ഗർഭിണികൾക്ക് ചില ഭക്ഷണങ്ങളോട് പ്രത്യേക ആസക്തി ഉണ്ടാകാറുണ്ട്. ഗർഭിണികളുടെ മാനസികാവസ്ഥ നിലനിർത്തുന്നതിനും ഇങ്ങനെയുള്ള ഭക്ഷണങ്ങളോടുള്ള ആഗ്രഹങ്ങൾ പൂർത്തികരിക്കേണ്ടി വരും. ഗർഭധാരികളായവർ ചിലപ്പോൾ എരിവുള്ളതും മറ്റ് ചിലപ്പോൾ പുളിയുള്ളതുമാവും കഴിക്കാൻ ഇഷ്ട്ടപ്പെടുക. ഇങ്ങനെ കഴിക്കുന്നത് അവരുടെ മാനസിക സന്തോഷത്തിന് നല്ലതാണ്. ആർത്തവത്തിന് മുൻപും, ആർത്തവ സമയത്തും എരിവുള്ള ഭക്ഷ്യങ്ങളോട് പ്രിയം തോന്നാം. പ്രമേഹബാധിതരിലെ വിശപ്പ്. വയര്‍ ശൂന്യമാകുമ്പോഴും രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയുമ്പോഴുമാണ് വിശപ്പ് അനുഭവപ്പെടുന്നത്. പ്രമേഹ ബാധിതരില്‍ അമിതവിശപ്പ് പൊതുവെ കൂടുതലായി കാണപ്പെടുന്നു. ഇവ എരിവുള്ള ഭക്ഷണത്തെ കഴിക്കാൻ പ്രേരിപ്പിക്കും.

രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടിയാലും അധിക വിശപ്പ് ഉണ്ടായേക്കാം. പ്രമേഹമുള്ളവർ കഴിക്കുന്ന മരുന്നുകള്‍ കൂടിയാലും കുറഞ്ഞാലും അമിതവിശപ്പിലേക്ക് നയിക്കും. ഇതുകൂടാതെ മറ്റ് ചില അനുബന്ധരോഗങ്ങളും ഭക്ഷണത്തോടുള്ള ആസക്തിയ്ക്ക് കാരണമാണ്.  തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന ഗ്രേയ്‌വ്‌സ് രോഗം, വിഷാദം, മാനസിക സമ്മര്‍ദങ്ങള്‍ മുതലായവയും വിശപ്പ് വർധിപ്പിക്കുന്ന അവസ്ഥകളാണ്. ഈ സമയത്തും എരിവുള്ള ഭക്ഷണങ്ങൾ കഴിക്കാൻ തോന്നും. അമിതമായി എരിവ് കഴിക്കുന്നത് വയറിനുള്ളിലെ താപനില കൂട്ടും. അൾസർപൊലുള്ള ആരോ​ഗ്യ ബുദ്ധിമുട്ടുകൾ ഉണ്ടാവും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർധനവ്. ഇന്ന് 22 കാരറ്റ് ഒരു...

ഒരു വയസുകാരിയുടെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവം : കോട്ടയം മെഡിക്കൽ കോളജിൽ നിന്ന്...

0
പാലാ: കോട്ടയത്ത് ഒരു വയസുകാരിയുടെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവത്തില്‍ കോട്ടയം...

കേരളത്തെ സംഘപരിവാറിന്‍റെ ആലയത്തിൽ കെട്ടരുത് ; പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ ഐഎസ്എം

0
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഐഎസ്എം....

പോലീസ് സ്പോർട്സ് മീറ്റ് ദീപശിഖാപ്രയാണം ; തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

0
തിരുവനന്തപുരം : പോലീസ് സ്പോർട്സ് മീറ്റിന്റെ ഭാഗമായി നടക്കുന്ന ദീപശിഖാ പ്രയാണത്തോടനുബന്ധിച്ച്...