ദിവസത്തില്‍ ഓരോ സമയത്തെയും ഭക്ഷണത്തിന് അതാതിന്‍റേതായ പ്രാധാന്യമുണ്ട്. പലരും ബ്രേക്ക്ഫാസ്റ്റിന് മാത്രം ഏറെ പ്രാധാന്യം നല്‍കുകയും മറ്റ് നേരങ്ങളിലെ ഭക്ഷണങ്ങള്‍ക്ക് അത്ര പ്രാധാന്യം നല്‍കാതിരിക്കുകയും ചെയ്യാറുണ്ട്. ഇങ്ങനെയല്ല ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ഇടയ്ക്ക് കഴിക്കുന്ന സ്നാക്സിനുമെല്ലാം പോസിറ്റീവായോ നെഗറ്റീവായോ ആരോഗ്യത്തെ സ്വാധീനിക്കാൻ കഴിയും.
എന്തായാലും സമയത്തിന് ഭക്ഷണം കഴിക്കാതിരിക്കുന്നത് ആരോഗ്യത്തിന് ക്രമേണ ഭീഷണിയായി ഉയരുക തന്നെ ചെയ്യും. ഇത്തരത്തില്‍ ഉച്ചഭക്ഷണം വൈകി കഴിക്കുന്നത് കൊണ്ടുള്ള പ്രശ്നങ്ങളെയും അതിനുള്ള പരിഹാരങ്ങളെയും കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഉച്ചഭക്ഷണം വൈകുന്നത് വയറ്റില്‍ ഗ്യാസ് പ്രശ്നങ്ങളുണ്ടാക്കും. ചിലരില്‍ ഇത് ഭക്ഷണം കഴിക്കുന്നതോടെ തന്നെ ആശ്വാസമാകും. എന്നാല്‍ പലരിലും പിന്നീട് ഭക്ഷണം കഴിച്ചാലും ഗ്യാസ് ഇരട്ടിക്കുകയോ ആകെ അസ്വസ്ഥതയാവുകയോ ചെയ്യുന്ന സാഹചര്യമാകാം ഉണ്ടാക്കുന്നത്.
ഉച്ചഭക്ഷണം വൈകുമ്പോള്‍ അത് പലവിധത്തിലുള്ള അസ്വസ്ഥതകളുണ്ടാക്കാം. ഉത്പാദനക്ഷമത കുറയുക, ഉന്മേഷമില്ലായ്മ, ഉത്കണ്ഠ, മുൻകോപം, അക്ഷമ തുടങ്ങി പല പ്രയാസങ്ങളും ഭക്ഷണം സമയം തെറ്റുമ്പോഴുണ്ടാകാം. വൈകി ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ മയക്കം വന്ന്, പിന്നീട് ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥ നേരിടുന്നവരുമുണ്ട്. ഉച്ചഭക്ഷണം പതിവായി വൈകിക്കുന്നത് നല്ലതല്ല. അഥവാ ഇടയ്ക്ക് വൈകിയാലും ഭക്ഷണം കഴിക്കുന്നത് വരെ ഇടവിട്ട് വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. തണുത്ത വെള്ളമോ മധുരപാനീയങ്ങളോ അല്ല കുടിക്കേണ്ടത്. പ്ലെയിൻ വാട്ടര്‍ മാത്രം.
അതുപോലെ ലഞ്ച് വൈകുന്നതിന് അനുസരിച്ച് ആരോഗ്യകരമായ എന്തെങ്കിലും സ്നാക്സ് ഇടയ്ക്ക് കഴിക്കുന്നത് നല്ലതാണ്. നേന്ത്രപ്പഴം, ചിക്കു, പപ്പായ, സീതപ്പഴം, പേരയ്ക്ക പോലുള്ള പഴങ്ങളാണെങ്കില്‍ ഏറ്റവും നല്ലത്. ഇനി ഉച്ചഭക്ഷണം വൈകി കഴിക്കുന്നതിന്‍റെ പേരില്‍ തലവേദന പോലുള്ള ബുദ്ധിമുട്ടുകളുണ്ടാകുന്നുവെങ്കില്‍ ഭക്ഷണം കഴിച്ചതിന് പിന്നാലെ അല്‍പം നെയ്യും ശര്‍ക്കരയും കഴിക്കാവുന്നതാണ്. ഇത് അസിഡിറ്റി, ഗ്യാസ് പോലുള്ള പ്രശ്നങ്ങളകറ്റാൻ സഹായിക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
































