ദിവസവും തലവേദന വരുന്നവരാണോ? തലവേദനയുണ്ടാകാനുള്ള കാരണങ്ങള്‍ ഇവയാണ്

For full experience, Download our mobile application:
Get it on Google Play

വളരെ കഠിനമായ തലവേദന ഏവരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. തലവേദന മാറാൻ വേദനസംഹാരികളും മറ്റും പലരും കഴിക്കാറുണ്ട്. എന്നാല്‍ തലവേദന ശരീരം തരുന്ന ചില ലക്ഷണങ്ങളോ സൂചനകളോ ആകാം. തലവേദനയുണ്ടാകാനുള്ള ചില കാരണങ്ങളായി വിദഗ്ധര്‍ പറയുന്നത് ഈ കാരണങ്ങള്‍ ആണ്.
—————
മാനസിക പിരിമുറുക്കം
മാനസിക പിരിമുറുക്കം തോളിലേയും കഴുത്തിലേയും പേശികള്‍ മുറുകാന്‍ കാരണമാകുന്നു. ഇത് തലച്ചോര്‍ തലവേദനയായി മനസിലാക്കും.
—————–
ഭക്ഷണശീലം
ഭക്ഷണശീലങ്ങളിലെ മാറ്റങ്ങളും ചില പ്രത്യേക ഭക്ഷണ പദാര്‍ത്ഥങ്ങളും ചെന്നിക്കുത്തിന് കാരണമാകും. ചോക്ലേറ്റുകള്‍, സിട്രസ് പഴങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍, ഉള്ളി മുതലായവ ചിലരില്‍ രൂക്ഷമായ തലവേദനയുണ്ടാക്കും.
—————–

മദ്യപാനം
മദ്യപാനം തലവേദന ഉണ്ടാകാനുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ്. മദ്യപാനത്തിന്റെ അളവും മദ്യത്തിന്റെ സ്വഭാവവും അനുസരിച്ച്‌ ഓരോരുത്തര്‍ക്കും ഇതിന്റെ തീവ്രതയില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകാം.
——————
അന്തരീക്ഷം
നിങ്ങളുടെ മുറിയിലെ ലൈറ്റിംഗ്, തണുപ്പ്, ചൂട്, ഹ്യുമിഡിറ്റി, രൂക്ഷമായ ചില മണങ്ങള്‍, പുക, പൊടി എന്നിവയെല്ലാം ചെന്നിക്കുത്തിന് കാരണമാകാം. ഇവയെ കൃത്യമായി നിരീക്ഷിച്ച്‌ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നത് സ്ഥിരമായി വരുന്ന തലവേദന കുറയ്‌ക്കാന്‍ സഹായിക്കും.
—————
ഉറക്കമില്ലായ്മ
ഉറക്കമില്ലായ്മയും ഉറക്കത്തിലെ ക്രമവ്യത്യാസങ്ങളും വല്ലാതെ തലവേദനയുണ്ടാക്കാം. കൃത്യസമയത്ത് ഉറങ്ങി കൃത്യസമയത്ത് എഴുന്നേല്‍ക്കാന്‍ പരിശ്രമിക്കണം.
——————
കാപ്പി
സാധാരണയായി നിങ്ങള്‍ കാപ്പി കുടിയ്‌ക്കുന്ന ശീലമുള്ളയാളാണെങ്കില്‍ പെട്ടെന്ന് ആ ശീലം ഉപേക്ഷിക്കുന്നത് രൂക്ഷമായ തലവേദനയ്‌ക്ക് കാരണമാകാം.
——————-
ഹോര്‍മോണുകള്‍
ഈസ്ട്രജന്‍ ഹോര്‍മോണിന്റെ വ്യതിയാനം സ്ത്രീകളില്‍ ചെന്നിക്കുത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും. ആര്‍ത്തവ സമയങ്ങളില്‍ സ്ത്രീകള്‍ക്ക് കടുത്ത തലവേദന വരാനുള്ള സാധ്യത കൂടുതലാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...