യാത്രക്കാരെ ഒറ്റയടിക്ക് കൂരിരുട്ടിലേക്ക് തള്ളിവിട്ട് കുതിരാനിലെ തുരങ്കം

For full experience, Download our mobile application:
Get it on Google Play

തൃശൂർ: കേരളപ്പിറവി ദിനത്തിൽ പ്രതീക്ഷയുടെ പുത്തൻ പുലരിയിൽ യാത്രക്കാരെ ഒറ്റയടിക്ക് കൂരിരുട്ടിലേക്ക് തള്ളിവിട്ട് കുതിരാനിലെ തുരങ്കം. പാലക്കാട് നിന്നും തൃശ്ശൂരിലേക്ക് പോകുന്ന ഭാഗത്തെ തുരങ്കത്തിലെ മുഴുവൻ എൽഇഡി ലൈറ്റുകളും ഒരുമിച്ച് അണഞ്ഞു. അതി ഗുരുതരമായ അപകടസാഹചര്യം ഉണ്ടായിട്ടുപോലും പെട്ടെന്ന് വിഷയം പരിഹരിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. 500 ൽ അധികം പാനലുകളിലായി നിരവധി ബൾബുകൾ ആണ് കുതിരാനിൽ ഒരു തുരങ്കത്തിൽ മാത്രം സജ്ജമാക്കിയിട്ടുള്ളത്.

വൈദ്യുതി നിലച്ചാൽ ഓട്ടോമാറ്റിക്കായി ജനറേറ്റർ പ്രവർത്തിക്കുന്ന സംവിധാനവുമുണ്ട്. ഇതെല്ലാം ഉണ്ടായിട്ടുപോലും കൂരിരുട്ടിനെ മറികടക്കാൻ കഴിഞ്ഞില്ല. പരമാവധി വേഗതിയിൽ ആറ് വരി പാതയിലൂടെ വന്നെത്തി തുരങ്കത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ പെട്ടെന്ന് ഇരുട്ടിൽ പെട്ടുപോകുമ്പോൾ നിയന്ത്രണം നഷ്ടപ്പെടാനും അപകടങ്ങൾക്കും സാധ്യത ഏറെയാണ്. സാങ്കേതിക തകരാർ ആണെങ്കിൽ കൂടി അത് പരിഹരിക്കുന്നതുവരെ തുരങ്കമുഖത്ത് സുരക്ഷാ ജീവനക്കാരെ നിർത്തി വാഹനങ്ങളെ വേഗതകുറിച്ച് കടത്തിവിടാനോ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനോ അധികൃതർക്ക് കഴിഞ്ഞിട്ടില്ല .

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോന്നിക്ക് സമീപം ശബരിമല തീർത്ഥാടകരുടെ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചു : കുട്ടി ഉൾപ്പെടെ...

0
കോന്നി: ശബരിമല തീർത്ഥാടകരുടെ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് കുട്ടി ഉൾപ്പെടെ...

പിഎം ശ്രീയിൽ മുഖ്യമന്ത്രി കളവ് പറയുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

0
തിരുവനന്തപുരം: പിഎം ശ്രീയിൽ മുഖ്യമന്ത്രി കളവ് പറയുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി...

ഇന്ത്യ പാകിസ്ഥാനെതിരെ വീണ്ടും സൈനിക നീക്കത്തിന് തയ്യാറെടുക്കുന്നുവെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ പ്രചരണം

0
ദില്ലി: ഇന്ത്യ പാകിസ്ഥാനെതിരെ വീണ്ടും സൈനിക നീക്കത്തിന് തയ്യാറെടുക്കുന്നുവെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ...

പുതുക്കിയ മഴ മുന്നറിയിപ്പ് ; 9 ജില്ലകളിൽ യെല്ലോ അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേന്ദ്ര കാലാവസ്ഥാ...