കോവിഡ് രോ​ഗിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ അമിതചാര്‍ജ്ജ് ; ആംബുലന്‍സ് ഉടമയായ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : കോവിഡ് രോ​ഗിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ അമിതചാര്‍ജ്ജ് ഈടാക്കിയ ആംബുലന്‍സ് ഉടമയായ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. കൊറോണ രോഗികളെ കൊണ്ടു പോകുന്നതിന് രണ്ട് മുതല്‍ മൂന്നിരട്ടി വരെ അധികചാര്‍ജ്ജ് ഇയാള്‍ ഈടാക്കിയിരുന്നെന്ന് ഡല്‍ഹി പോലീസ് പറഞ്ഞു. ഗുരുഗ്രാമില്‍ നിന്നും ലുധിയാനയിലേക്ക് ഒരു രോ​ഗിയെ മാറ്റാനായി 1.20 ലക്ഷം രൂപ ഈടാക്കിയ സംഭവത്തിലാണ് അറസ്റ്റ്.

കാര്‍ഡിയാകെയര്‍ ആംബുലന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ആംബുലന്‍സ് സര്‍വ്വീസ് കമ്പിനി നടത്തി വന്ന മിമോ കുമാര്‍ ബിന്ദ്വാള്‍ ആണ് അറസ്റ്റിലായത്. കോവിഡ് പോസിറ്റീവായ അമ്മയെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ച അമന്‍ദീപ് കൗറില്‍ നിന്നാണ് അമിതപണം വാങ്ങിയത്.

ആദ്യം 1.40 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ സ്വന്തമായി ഓക്‌സിജന്‍ സിലിണ്ടര്‍ സംഘടിപ്പിക്കാമെന്ന് പറഞ്ഞതോടെ ചാര്‍ജ്ജ് 1.20 ലക്ഷം രൂപായായി കുറയ്ക്കുകയായിരുന്നുവെന്ന് അമന്‍ദീപ് പറഞ്ഞു. ഇതില്‍ 95,000 രൂപ ആംബുലന്‍സ് കമ്പിനിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് മുന്‍കൂറായി നിക്ഷേപിച്ചു. കഴിഞ്ഞ ഒരു മാസമായി നിരവധി പേരില്‍ നിന്നും ഇയാള്‍ അമിതപണം വാങ്ങിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്നായിരുന്നു അറസ്റ്റ്. ഐപിസി സെക്ഷന്‍ 420 പ്രകാരമാണ് കേസ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...