പരീക്ഷയിൽ നല്ല മാർക്കോടെ വിജയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി വിദ്യാർഥിനിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

നീലഗിരി : ഊട്ടിയിൽ മെഡിക്കൽ പരീക്ഷയിൽ നല്ല മാർക്കോടെ വിജയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി വിദ്യാർഥിനിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ. സർക്കാർ ആശുപത്രിയിലെ ഡോക്ടറാണ് മെഡിക്കൽ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഊട്ടി വനിതാ പോലീസിന്‍റെ പിടിയിലായത്. നീലഗിരി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ എമർജൻസി വാർഡിൽ ജോലി ചെയ്തിരുന്ന ഡോ. ഓം പ്രകാശിനെ ആണ് പോലീസ് അറസ്റ്റ് ചെയ്ത്. തനിക്ക് സർവകലാശാലാ അധികൃതരുമായി അടുപ്പമുണ്ടെന്നും സ്വാധീനം ഉപയോഗിച്ച് മാർക്ക് വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ വിദ്യാർഥിനിയെ സമീപിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

നല്ല മാ‍‍ർക്ക് നൽകാമെന്നും പരീക്ഷയിൽ വിജയിപ്പാക്കാമെന്നും വാഗ്ദാനം ചെയ്ത് ഡോക്ടർ മെഡിക്കൽ വിദ്യാർത്ഥിനിയെ  സ്വകാര്യ ഹോട്ടലിലെത്തിച്ച് മദ്യം നൽകി പീഡിപ്പിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന വിദ്യാർത്ഥിനിയെ ഇയാൾ അനുവാദമില്ലാതെയാണ് പീഡിപ്പിച്ചതെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ വിദ്യാർത്ഥിനിയും അധ്യാപകനും തമ്മിൽ തർക്കമുണ്ടായി. ഹോട്ടൽ മുറിയിൽ ഇരുവരും തമ്മിലുണ്ടായ തർക്കവും പെൺകുട്ടിയുടെ കരച്ചിലും ശ്രദ്ധയിൽപ്പെട്ട ജീവനക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തുവന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജമ്മു കശ്മീരിൽ ജമാഅത്തെ ഇസ്‌ലാമി കേന്ദ്രങ്ങളിൽ റെയ്ഡ് ; 27 ഇടങ്ങളിൽ പരിശോധന

0
ശ്രീനഗർ : ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറിൽ നിരോധിത സംഘടനയായ...

റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്ആർടിസി ബസിടിച്ചു ; പിൻചക്രം കയറിയിറങ്ങി 65കാരിക്ക് ദാരുണാന്ത്യം

0
കാക്കനാട്: റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്ആർടിസി ബസിടിച്ച് 65കാരി മരിച്ചു. കെബിപിഎസ്...

അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ പോലീസ് ; കൊടുംക്രിമിനലെന്ന് റിപ്പോർട്ട് നൽകും

0
കണ്ണൂർ : അറസ്റ്റിലായ അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ പോലീസ് നീക്കം....

എം.സി.സി. അഖിലേന്ത്യ ക്വാട്ട ; ഒന്നാം റൗണ്ടിലേക്കുള്ള സീറ്റ് വിതരണപ്പട്ടിക പ്രസിദ്ധീകരിച്ചു

0
മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി.) അഖിലേന്ത്യാ തലത്തിലുള്ള അലോട്മെൻറ് പ്രക്രിയയുടെ ഭാഗമായി...