പ്രതിഷേധം ശക്തം ; ഡോക്ടറെ മര്‍ദ്ദിച്ച കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും – ഡോക്ടര്‍മാരുടെ സമരം ഇന്ന്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : മാവേലിക്കരയില്‍ ഡോക്ടറെ മര്‍ദിച്ച കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്.പിക്കാണ് അന്വേഷണച്ചുമതല. ജോലിക്കിടെ ഡോക്ടറെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ പോലീസുകാരനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ഡോക്ടർമാരുടെ സംഘടന പ്രതിഷേധം ശക്തമാക്കുന്നു. കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ) ഇന്ന് ഒ പി ബഹിഷ്കരിച്ചുള്ള പ്രതിഷേധമാണ് നടത്തുന്നത്.

ഡോക്ടറെ മർദിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ ആരോഗ്യ പ്രവർത്തകർക്കിടയിൽ അമർഷം ശക്തമാണ്. ക്രൂരമായ മർദനമേറ്റതായും  നീതി ലഭിച്ചില്ലെന്നും മർദനമേറ്റ ഡോ.രാഹുൽ മാത്യു ഫേസ്ബുക്കിൽ തുറന്നെഴുതിയിരുന്നു. രാജി വെക്കുകയാണെന്നും പ്രഖ്യാപിച്ചിരുന്നു. അഭിലാഷെന്ന പോലീസുകാരനാണ് രാഹുലിനെ മർദിച്ചതെന്നും നടപടി ആവശ്യപ്പെട്ട ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. അതേസമയം പ്രതിയെ അറസ്റ്റ് ചെയ്യാൻ നടപടി തുടങ്ങിയതായാണ് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്.

സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ സ്പെഷ്യാലിറ്റി ഒ പികളും അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകളും ബഹിഷ്കരിക്കാനാണ് കെ ഡി എം ഒ എ തീരുമാനം. രാവിലെ 10 മണി മുതല്‍ 11 മണി വരെ മറ്റു ഒ പി സേവനങ്ങളും നിര്‍ത്തിവെച്ച്‌ എല്ലാ സ്ഥാപനങ്ങളിലും പ്രതിഷേധയോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും കെ.ജി.എം.ഒ.എ  സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. അത്യാഹിത വിഭാഗം, അടിയന്തിര ശസ്ത്രക്രിയകൾ, ലേബർ റൂം, ഐ പി ചികിത്സ, കൊവിഡ് ചികിത്സ, പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവക്ക് മുടക്കമുണ്ടാവില്ല.

സംഭവം നടന്ന്  ആറാഴ്ച പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ പോലീസ് കാണിക്കുന്നത് കുറ്റകരമായ അനാസ്ഥയാണെന്ന് കെ.ജി.എം.ഒ.എ സമരപ്രഖ്യാപനത്തിൽ പറഞ്ഞു. ഈ വിഷയം ഉന്നയിച്ച് കേരള ഗവൺമെന്റ്  മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) നടത്തി വരുന്ന  ഇടപെടലുകൾ അവഗണിക്കപ്പെട്ടിരിക്കുകയാണ്. അതിനാൽ പ്രതിഷേധം ശക്തമാക്കാൻ നിർബന്ധിക്കപ്പെട്ടിരിക്കുന്നുവെന്നും അവ‍ർ വാർത്താക്കുറിപ്പിലൂടെ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...