കൊല്ലത്ത് ഡോക്ടറെ മർദിച്ച സംഭവം : കുറ്റക്കാർക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊല്ലം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ മര്‍ദിച്ച സംഭവം അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന ഇത്തരം സംഭവങ്ങള്‍ അവസാനിപ്പിക്കേണ്ടതാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. കൊല്ലം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ പഞ്ചായത്ത് പ്രസിഡന്റ് കയ്യേറ്റം ചെയ്‌തെന്നാണ് പരാതി.

ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് പരാതി. മരണം ഉറപ്പാക്കാന്‍ ഡോക്ടര്‍ ആശുപത്രിക്ക് പുറത്തേക്ക് എത്താത്തതിന്റെ പേരിലുള്ള തര്‍ക്കം കയ്യേറ്റത്തില്‍ കലാശിക്കുകയായിരുന്നു. പരിക്കേറ്റ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗണേശ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരിച്ചു. പഞ്ചായത്ത് പ്രസിഡന്റിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. എന്നാല്‍ ഡോക്ടര്‍ തന്നെയും സഹപ്രവര്‍ത്തകരേയുമാണ് കയ്യേറ്റം ചെയ്തതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആരോപിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട്ട് വാക്ക് തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു

0
കോഴിക്കോട്: വാക്ക് തര്‍ക്കത്തിനിടെ കോഴിക്കോട് യുവാവിനെ കുത്തിക്കൊന്നു. കോഴിക്കോട് മാവൂര്‍ റോഡിലായിരുന്നു...

ജീവനക്കാരിയുടെ പരാതി; പൊലീസിന് മുമ്പാകെ കീഴടങ്ങി ആൽബിൻ മാത്യു.

0
ആലപ്പുഴ: അഗതി മന്ദിരത്തിലെ ജീവനക്കാരിയുടെ ലൈംഗികാധിക്ഷേപ പരാതിയില്‍ സാമൂഹിക പ്രവര്‍ത്തകന്‍ ആല്‍ബിന്‍...

നെഹ്റു ട്രോഫി നടത്തിപ്പിൽ നിന്ന് ഓസ്കാർ ഇവന്റ്സിനെ ഒഴിവാക്കി; നിർമ്മാണ ചുമതല നൽകിയില്ല

0
ആലപ്പുഴ: നെഹ്‌റു ട്രോഫി ജലമേള നടത്തിപ്പില്‍ നിന്ന് വിവാദ ഇവന്റ്മാനേജ്‌മെന്റ് കമ്പനി...

എസ്. ശ്രീജിത്ത് ഡിജിപിയാകും; നിയമന ഉത്തരവ് ഉടൻ പുറത്തിറങ്ങും

0
തിരുവനന്തപുരം: എഡിജിപി എസ് ശ്രീജിത്തിനെ ഡിജിപിയാക്കാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതുമായി...