Sunday, June 30, 2024 2:40 pm

പോലീസ് ഉദ്യോഗസ്ഥന്റെ പീഡനo : കന്യാകുമാരിയില്‍ ഡോക്ടര്‍ ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

കന്യാകുമാരി : തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ പീഡനങ്ങള്‍ കാരണമാണ് ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. തിങ്കഴാഴ്ചയാണ് ഡോക്ടര്‍ ആത്മഹത്യ ചെയ്തത്. കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ മരണ കാരണം കന്യാകുമാരി ഡിഎസ്പിയാണെന്ന് വ്യക്തമാക്കിയിരിക്കുന്നു.

ഡിഎംകെ അംഗമാണ് ആത്മഹത്യചെയ്ത ഡോ. ശിവരാമ പെരുമാള്‍. കൊവിഡ് ഡ്യൂട്ടിക്ക് ശേഷം ഡോക്ടറായ ഭാര്യയുമൊത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പോലീസ് ഓഫീസര്‍ ഇയാളെ തടഞ്ഞത്. ഇവരുടെ വാഹനം തടഞ്ഞ ഡിഎസ്പി ഇരുവരും എവിടെനിന്നാണ് രാത്രിയില്‍ വരുന്നത് എന്ന രീതിയില്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇംഗ്ലീഷില്‍ മറുപടി നല്‍കിയതിന് ഡിഎസ്പി ഡോക്ടറെ അപമാനിച്ചു. പെരുമാളിന്റെ ഭാര്യയോട് ഡിഎസ്പി അപമര്യാദയായി പെരുമാറി.

ഇതിനുശേഷം മറ്റ് പല സന്ദര്‍ഭങ്ങളിലും ഡിഎസ്പി പെരുമാളെ അപമാനിച്ചതില്‍ മനംനൊന്താണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്. സംഭവം കാരണം ഭര്‍ത്താവ് മാനസ്സിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് ഡോകടറുടെ ഭാര്യ പറഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മൻ കി ബാത്തില്‍ അട്ടപ്പാടിയിലെ ‘കാർത്തുമ്പി കുടകൾ’ പരാമർശിച്ച് മോദി

0
ഡല്‍ഹി: മൂന്നാം വട്ടം പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ മൻ കി ബാത്തിൽ...

ഊട്ടി, കൊടൈക്കനാല്‍ യാത്ര : സന്ദര്‍ശകര്‍ക്കുള്ള ഇ- പാസ് സംവിധാനം സെപ്റ്റംബര്‍ 30 വരെ...

0
കോയമ്പത്തൂര്‍: ഊട്ടി, കൊടൈക്കനാല്‍ എന്നിവ സന്ദര്‍ശിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന ഇ- പാസ് സംവിധാനം...

ചോർന്നൊലിക്കുന്ന കൂരയില്‍ വൈദ്യുതിയും വെള്ളവുമില്ലാതെ ചെറ്റച്ചൽ ഭൂസമരക്കാർ

0
തിരുവനന്തപുരം: ചെറ്റച്ചലിലെ ആദിവാസി ഭൂസമരത്തിന് 20 വർഷം പൂർത്തിയാവുന്നു. ഭരണകൂടത്തിന്റെ കടുത്ത...

കരസേനയുടെ മുപ്പതാമത്തെ മേധാവി ; ജനറൽ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റെടുത്തു

0
ന്യൂ ഡല്‍ഹി : കരസേന മേധാവിയായി ജനറൽ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റെടുത്തു....