വര്‍ക്കല ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കുളിക്കാന്‍ ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു. വര്‍ക്കല ഓടയം ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയ തമിഴ്നാട് സ്വദേശിയായ യുവ ദന്ത ഡോക്ടറിനാണ് ദാരുണന്ത്യം. കോയമ്പത്തൂര്‍ പല്ലടം സ്വദേശി അജയ് വിഘ്‌നേഷ്‌ (24) ആണു മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ബാലശിവരാമന്റെ (23) നില ഗുരുതരമാണ്. ഇദ്ദേഹത്തെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ചയാണ് യുവ ഡോക്ടറടക്കമുള്ള അഞ്ചംഗ സംഘം ഉല്ലാസയാത്രയ്ക്കായി വര്‍ക്കലയില്‍ എത്തിയത്. ഞായറാഴ്ച വൈകിട്ട് നാലിന് ഇടവ ഓടയം കടപ്പുറത്ത് കുളിക്കാനിറങ്ങി. കുളി കഴിഞ്ഞു കരയ്ക്കെത്തിയ ശേഷം അജയും ബാലശിവരാമനും വീണ്ടും കുളിക്കാനായി കടലിലേക്ക് ഇറങ്ങി. ഇതിനിടെ തിരയില്‍ അകപ്പെടുകയായിരുന്നു. നാട്ടുകാര്‍ രണ്ടുപേരെയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും അജയ് മരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാര്‍ത്ഥി സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

0
ന്യൂഡൽഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥി സമരം അവസാനിച്ചതിന് പിന്നാലെ നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്ര...

ആഞ്ഞിലിമുക്കിലെ കൂറ്റൻ ആഞ്ഞിലിമരം അപകടഭീഷണിയിൽ ; അധികൃതരുടെ നിഷ്ക്രിയത്വത്തിനെതിരെ പ്രതിഷേധം ശക്തം

0
അത്തിക്കയം: പെരുന്തേനരുവി-അത്തിക്കയം റോഡിൽ കൊച്ചുകുളം ഭാഗത്തേക്ക് തിരിയുന്ന ആഞ്ഞിലിമുക്ക് ജംഗ്ഷനിൽ നിൽക്കുന്ന...

ആരോരും ആശ്രയമില്ലാതിരുന്ന പൊടിയമ്മയ്ക്ക് തുണയായി പന്തളം ജനമൈത്രി പോലീസ്

0
പന്തളം : ആരോരുമില്ലാതിരുന്ന വയോധികക്ക് തുണയായി പന്തളം ജനമൈത്രി പോലീസ്. തുമ്പമൺ...

കണ്ണൂരിൽ മാത്രമല്ല കേരളത്തിലാകെ ഡോക്ടേഴ്സിന്റെ പ്രതിസന്ധി ഉണ്ടെന്നും പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും മന്ത്രി...

0
തിരുവനന്തപുരം: കണ്ണൂരിലെ സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടേഴ്സ് ഇല്ലെന്ന വാർത്തയിൽ പ്രതികരിച്ച്...