തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടറെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡോ. മിനി മോളെയാണ് മെഡിക്കൽ കോളജിലെ ലാബിന് സമീപം നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മിനിമോളെ കാണാനില്ലെന്ന ഭർത്താവിന്റെ പരാതിയിൽ ശ്രീകാര്യം പോലീസ് ഉച്ച മുതൽ അന്വേഷണം നടത്തിവരുകയായിരുന്നു. പോലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കുത്തിവയ്ക്കാൻ ഉപയോഗിച്ച സിറിച്ചും മരുന്നും കാറിനുള്ളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടറെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
RECENT NEWS
Advertisment