ശസ്ത്രക്രിയയില്‍ വീഴ്ച സംഭവിച്ചാല്‍ ഡോക്ടര്‍ക്ക് ഉത്തരവാദിത്വമില്ല – കോന്നി മെഡിക്കല്‍ കോളേജില്‍ നോട്ടീസ് പതിപ്പിച്ച് ഡോക്ടര്‍ – ആരോഗ്യ മന്ത്രി പറഞ്ഞിട്ടെന്നും ഡോക്ടര്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി മെഡിക്കല്‍ കോളേജില്‍ വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ശസ്ത്രക്രിയയില്‍ വീഴ്ച സംഭവിച്ചാല്‍ ഇതില്‍ ഡോക്ടര്‍ക്ക് ഉത്തരവാദിത്വമില്ലെന്ന് കാണിച്ച് നോട്ടീസ് പതിപ്പിച്ച് കോന്നി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍. ജനറല്‍ സര്‍ജറി വിഭാഗം മേധാവി ശിവപ്രസാദ് ആണ് നോട്ടീസ് പതിച്ചത്. ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് പറഞ്ഞിട്ടാണ് താന്‍ നോട്ടിസ് പതിപ്പിച്ചത് എന്ന് ഡോ.ശിവ പ്രസാദ് പറയുമ്പോള്‍ ഇങ്ങനെ ഒരു കാര്യം മന്ത്രി പറഞ്ഞിട്ടില്ലെന്നും ഡോക്ടര്‍ സ്വയം പതിപ്പിച്ച നോട്ടീസ് ആണിതെന്നും കോന്നി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.ഷാജി പ്രതികരിച്ചു. സംഭവത്തില്‍ ഡോക്ട്ര്‍ ശിവപ്രസാദിനോട്‌ വിശദീകരണം തേടുമെന്നും കോന്നി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് പറഞ്ഞു.

കോന്നി മെഡിക്കല്‍ കോളേജിലെ സര്‍ജ്ജറി വിഭാഗത്തിലെ ഓ.പി മുറിയുടെ വാതിലിലാണ് സമ്മതപത്രം എന്ന തലക്കെട്ടോടെ നോട്ടീസ് പതിച്ചത്. മെഡിക്കല്‍ കോളേജില്‍ വേണ്ടത്ര ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ അത് ജീവഹാനിക്ക് വരെ കാരണമാകാം, സുസജ്ജമായ തീവ്ര പരിചരണ സംവിധാനമില്ല, ശസ്ത്രക്രിയ നടത്തുവാന്‍ പരിചയ സമ്പന്നരായ ജീവനക്കാരില്ല, ഓപ്പറേഷന്‍ തീയേറ്ററിനുള്ളില്‍ വിദഗ്ദരായ സഹപ്രവര്‍ത്തകരില്ല, പൊളിഞ്ഞു വീഴുന്ന പെയിന്റ്കള്‍ രോഗികള്‍ക്ക് അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ട്, ജീവന്‍ രക്ഷാ ദൌത്യത്തിനായി ഹൃദ്രോഹ വിദഗ്ദന്റെയും വൃക്ക രോഗ വിദഗ്ദന്റെയും അഭാവം, വൈകിട്ട് അഞ്ച് മണിക്ക് ശേഷം ഫാര്‍മസിയില്ല, വന്യമൃഗ ശല്യമുണ്ട് എന്നെല്ലാം എഴുതിയ നോട്ടീസ് ആണ് പതിപ്പിച്ചത്.

കഴിഞ്ഞ കുറച്ച് നാള്‍ മുമ്പ് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ആവശ്യമായ സംവിധാനങ്ങള്‍ ഇല്ലാതെ ശസ്ത്രക്രിയ നടത്തിയാല്‍ ഇതിന് ഉത്തരവാദി അത് നടത്തുന്ന ഡോക്ടര്‍ മാത്രം ആയിരിക്കും എന്ന ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് നടത്തിയ പൊതു പ്രസ്ഥാവനയാകാം ഡോക്ടറെ ഇത്തരത്തില്‍ പെരുമാറാന്‍ പ്രേരിപ്പിച്ചതിന് പിന്നില്‍ എന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. അടുത്ത ദിവസം തന്നെ ഈ വിഷയത്തില്‍ ജനറല്‍ സര്‍ജ്ജറി വിഭാഗം മേധാവിയോട് വിശദീകരണം ആവശ്യപ്പെട്ട് കത്ത് നല്‍കാനാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...