സിലിണ്ടറുകളുടെ വിതരണത്തിൽ 30% വരെ കുറവുണ്ടാകുമെന്ന് പെട്രോളിയം മന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷം. സിലിണ്ടറുകളുടെ വിതരണത്തിൽ 30% വരെ കുറവുണ്ടാകുമെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. പാചകവാതക വിതരണം പ്രതിസന്ധിയിലായതോടെ കടുത്ത പ്രതിരോധത്തിലാണ് കേന്ദ്രസർക്കാർ. പശ്ചിമേഷ്യൻ സംഘർഷം പന്ത്രണ്ടാം ദിവസത്തിലേക്ക്‌ കടന്നപ്പോൾ കനത്ത ആശങ്കയിലാണ് രാജ്യം. രാജ്യത്തെ എല്‍പിജി സിലിണ്ടർ വിതരണത്തിൽ കൂടുതൽ പ്രതിസന്ധി നേരിടും. നിലവിലെ സിലിണ്ടർ വിതരണത്തിൽ 30% കുറവുണ്ടാകുമെന്നാണ് പെട്രോളിയം മന്ത്രി ഹർദീപ്സിങ് പുരി വ്യക്തമാക്കിയത്.

വ്യവസായിക മേഖലയിലെ പാചകവാതക ലഭ്യത ഉറപ്പുവരുത്താനായി രൂപീകരിച്ച മൂന്ന് അംഗസമിതി ഇന്ന് വ്യവസായികളുമായി ചർച്ച നടത്തും.എൽപിജി ക്ഷാമം റെസ്റ്റോറന്റ് പ്രവർത്തനത്തെ കാര്യമായി ബാധിച്ചു. മുംബൈ, പൂനെ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ വാണിജ്യ സിലിണ്ടറുകളുടെ വിതരണം കുറഞ്ഞതിനെ തുടർന്ന് നഗരത്തിലെ 20 ശതമാനം ഹോട്ടലികളും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. ഇന്ധന വിതരണം തടസപ്പെട്ടതോടെ കനത്ത പ്രതിരോധത്തിലാണ് കേന്ദ്രസർക്കാർ. അന്താരാഷ്ട്ര ഉ‍ൗർജ ഏജൻസി നിർദേശിച്ചിട്ടുളള 90 ദിവസത്തെ ക്രൂഡോയിൽ കരുതൽ ശേഖരം ഉറപ്പാക്കുന്നതിൽ സർക്കാരിന്‌ ഗുരുതര വീഴ്‌ചയാണ്‌ പറ്റിയെന്നാണ് റിപ്പോർട്ട്‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...