എൻ.സി.പി (എസ്) യിൽ കൂട്ടരാജി ; ആട്ടുകാൽ അജിയുടെ നേതൃത്വത്തിൽ ആയിരത്തോളം പേർ കേരള കോൺഗ്രസ് (എം)ലേക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എൻ.സി.പി (എസ്) തിരുവനന്തപുരം മുൻ ജില്ലാ പ്രസിഡന്റ് ആട്ടുകാൽ അജിയുടെ നേതൃത്വത്തിൽ സംസ്ഥാന സെക്രട്ടറി ബിന്ദു രവീന്ദ്രൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങൾ, ജില്ലാ ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, വിവിധ പോഷക സംഘടനകളുടെ ജില്ലാ പ്രസിഡന്റുമാർ, മണ്ഡലം പ്രസിഡന്റുമാർ തുടങ്ങിയ നേതാക്കളും ആയിരത്തിലധികം പ്രവർത്തകരും പാർട്ടിയിൽ നിന്ന് രാജിവെച്ചു. പാർട്ടിയുടെ ചില നയങ്ങളോട് ഉണ്ടായിരുന്ന എതിർപ്പുമൂലം എൻ.സി.പി (എസ്) സംസ്ഥാന നേതൃത്വവുമായി ദീർഘകാലമായി നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ മൂർച്ചിച്ചതാണ് പാർട്ടി വിടാൻ കാരണമായതെന്ന് നേതാക്കൾ വ്യക്തമാക്കി. രാജിവെച്ച നേതാക്കളും പ്രവർത്തകരും ജോസ്.കെ.മാണി നേതൃത്വം നൽകുന്ന കേരള കോൺഗ്രസ് (എം) ല്‍ ഉപാധികളില്ലാതെ അംഗത്വമെടുത്തു പ്രവർത്തിക്കാൻ തീരുമാനിച്ചു.

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള എൻ.സി.പി (എസ്) നേതാക്കളും പ്രവർത്തകരും വരും ദിവസങ്ങളിൽ കേരള കോൺഗ്രസ് (എം) ൽ ചേരും. ഇതിന്റെ ഭാഗമായി മാർച്ച് 18 ന് വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം ഹസൻ മരയ്ക്കാർ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ എൻ.സി.പി. (എസ്) വിട്ടെത്തിയ നേതാക്കളും പ്രവർത്തകരും ഔപചാരികമായി കേരള കോൺഗ്രസ് (എം) പാര്‍ട്ടിയുടെ അംഗത്വം സ്വീകരിക്കും. സമ്മേളനത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ, നിയമസഭാ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്, പാർട്ടി ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എക്സ്.എം.എൽ.എ, എം.എൽ.എ മാരായ പ്രമോദ് നാരായണൻ, ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തിങ്കൽ, ഉന്നതാധികാര സമിതി അംഗം ജേക്കബ് ജോർജ് അരികുപുറം, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സഹായദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ സി.ആർ.സുനു, എസ്. എസ്. മനോജ്, കർഷക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.എച്ച് ഹാഫീസ് തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.

ആട്ടുകാൽ അജിയോടൊപ്പം നേതാക്കളായ ബിന്ദു രവീന്ദ്രൻ – സംസ്ഥാന സെക്രട്ടറി, കരകുളം സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ കരകുളം വസന്ത, മോനിച്ചൻ വർഗ്ഗീസ്, സതീഷ് ചന്ദ്രൻ, ജില്ലാ വൈസ് പ്രസിഡന്റ് കരകുളo നടരാജൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഇളവട്ടം ശ്രീധരൻ, പട്ടം മൻ മഥൻ, യൂത്ത് ജില്ലാ പ്രസിഡന്റ് ഷിന്റോ മോനിച്ചൻ, ബ്ലോക്ക് പ്രസിഡന്റ് മാരായ ശശാങ്കൻ, സുപ്രദാസ്, നൈസാം, മഹിളാ വിഭാഗം ജില്ലാ ജനറൽ സെക്രട്ടറി ഷൈലജ ബാലചന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ രാമചന്ദ്രൻ നായർ, വിനോദ് വട്ടപ്പാറ, ഹസ്സൻ ആട്ടുകാൽ തുടങ്ങിയ നേതാക്കളും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...