കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടിയ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടിയ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. ഓര്‍ത്തോപീഡിക്സ് വിഭാഗം ഡോക്ടര്‍ ഷെറി ഐസക്കിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന പാലക്കാട് സ്വദേശിയായ പരാതിക്കാരന്റെ ഭാര്യയുടെ ഓപ്പറേഷന്‍ നടത്തുന്നതിന് വേണ്ടിയാണ് ഡോ. ഷെറി ഐസക് 3000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. പണം സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന ഓട്ടു പാറയിലുള്ള ക്ലിനിക്കില്‍ എത്തിക്കാനായിരുന്നു നിര്‍ദ്ദേശം. പിന്നാലെ പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു.

തുടര്‍ന്ന് വിജിലന്‍സ് നല്‍കിയ ഫിനോഫ്തലിന്‍ പുരട്ടിയ നോട്ടുമായെത്തിയ പരാതിക്കാരന്‍ തുക കൈമാറിയതോടെ വിജിലന്‍സ് ഡോക്ടറെ പിടികൂടി. നേരത്തെയും ഷെറി ഐസക്കിനെപ്പറ്റി കൈക്കൂലി പരാതി ഉയര്‍ന്നിരുന്നെങ്കിലും തെളിവില്ലാത്തതിനാല്‍ രക്ഷപെടുകയായിരുന്നു. ഷെറി ഐസക്കിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പതിനഞ്ച് ലക്ഷത്തിലധികം രൂപയും വിജിലന്‍സ് കണ്ടെത്തിയിരുന്നു. 500, 2000, 100, 200 രൂപ നോട്ടുകളാണ് കണ്ടെത്തിയത്. ചാക്കില്‍കെട്ടി വെച്ച നിലയിലാരുന്നു പണം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാങ്ക് വായ്പകളുടെ പലിശ നിരക്ക് കൂടില്ല ; പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്

0
അടിസ്ഥാന പലിശനിരക്കിൽ മാറ്റംവരുത്താതെ പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. ഭവന, വാഹന,...

കെ പി സി സി അധ്യക്ഷസ്ഥാനം ; ഷാഫി അനുയോജ്യനെന്ന് കെ.സി, എ-ഐ...

0
തിരുവനന്തപുരം : കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് ഒഴിയാൻ തയ്യാറാണെന്ന് സണ്ണി ജോസഫ് വ്യക്തമാക്കിയിട്ടും...

മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ പോസ്റ്റ് ; കേസെടുത്ത് സൈബർ പോലീസ്

0
കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ് ബുക്ക് പോസ്റ്റിട്ട സംഭവത്തിൽ സൈബർ പോലീസ് കേസെടുത്തു....

പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കം ചെയ്ത സംഭവം ; സക്കർബർഗിന് പിന്തുണയുമായി എം.പി. മഹുവ മൊയ്ത്ര

0
ന്യൂഡൽഹി : മോദിയുടെ വീഡിയോ അപ്രത്യക്ഷമായ വിഷയത്തിൽ മെറ്റ സി.ഇ.ഒ. മാർക്ക്...