ശസ്‌ത്രക്രിയയെ തുടര്‍ന്ന് വനിതാ വില്ലേജ് ഓഫീസര്‍ മരിച്ച സംഭവം ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശസ്‌ത്രക്രിയയെ തുടര്‍ന്ന് വനിതാ വില്ലേജ് ഓഫിസര്‍ മരിച്ച സംഭവം ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍.ചികിത്സാ പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന പരാതിയിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സര്‍ജറി വിഭാഗം അസി. പ്രൊഫസറായ ഡോക്ടര്‍ ജയന്‍ സ്റ്റീഫനെ സസ്പെന്റ് ചെയ്തത്. ജയന്‍ സറ്റീഫന്‍ സ്വകാര്യ ആശുപത്രിയിലാണ് ഓപ്പറേഷന്‍ നടത്തിയത്.

അടൂര്‍ വില്ലേജ് ഓഫീസര്‍ കലാ ജയകുമാറാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തുകയും, രോഗി മരിക്കുകയും ചെയ്ത സംഭവം ആരോഗ്യ വകുപ്പിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തി എന്ന് വകുപ്പു തല അന്വേഷണത്തില്‍ കണ്ടെത്തി. പരാതി ഗൗരവമുള്ളതും സര്‍ക്കാര്‍ ചട്ടങ്ങളും നിര്‍ദ്ദേശങ്ങളും വ്യക്തമായി ലംഘിച്ചതുമാണെന്നും ഉത്തരവില്‍ പറയുന്നു. ഡോക്ടറുടെ ഭാഗത്ത് ഗുരുതര പിഴവാണുണ്ടായതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ ആശുപത്രിയില്‍ സ്വകാര്യ പ്രാക്ടീസ് നടത്താന്‍ അനുവാദമില്ലാതിരിക്കെയാണ് സ്വകാര്യ ആശുപത്രിയില്‍ പോയി ചികിത്സ നടത്തിയതെന്ന് ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കല ജയകുമാറിന്റെ കുടുംബം നല്‍കിയ പരാതിയിലാണ് നടപടി.

ചികിത്സ പിഴവാണ് മരണ കാരണമെന്നും ആരോഗ്യ സ്ഥിതി മോശമായത് ആശുപത്രി അധികൃതര്‍ മറച്ചു വെച്ചെന്നും കാണിച്ചു കുടുംബം ആരോഗ്യ മന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നു. ചികില്‍സ പിഴവ് ഉണ്ടായിട്ടില്ല എന്നായിരുന്നു ആശുപത്രി അധികൃതര്‍ നല്‍കിയ വിശദീകരണം. അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു കല ജയകുമാറിന്റെ തൈറോയ്ഡിന് ഓപ്പറേഷന്‍ നടന്നത്. തുടര്‍ന്ന് ആരോഗ്യ സ്ഥിതി വഷളാവുകയും ഈ മാസം രണ്ടിന് മരണം സംഭവിക്കുകയുമായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...