തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ രണ്ട് ഹൗസ് സർജന്മാരെ കൂട്ടിരിപ്പുകാര്‍ കൈയേറ്റം ചെയ്തു. സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസടുത്തു. ഇതില്‍ വക്കം സ്വദേശി അന്‍സറിനെ മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു. മെഡിസിന്‍ വനിതാ വാര്‍ഡിലെ ഹൗസ് സര്‍ജന്‍മാരെയാണ് കൈയേറ്റം ചെയ്തത്.
ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയായിരുന്നു സംഭവം. രോഗിയുടെ സി.ടി സ്കാന്‍ നടന്നില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. കൂടുതല്‍ഡോക്ടര്‍മാരെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. മെഷീന്‍ തകരാറുകാരണം ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിക്ക് സി.ടി സ്കാന്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല.
രോഗിയുടെ നില ഗുരുതരമല്ലാത്തതിനാല്‍ പുറത്തുപോയി എടുക്കേണ്ടതില്ലെന്നും മെഷീന്‍ ശരിയാകുന്ന മുറക്ക് ആശുപത്രിയില്‍ നിന്ന് സ്കാന്‍ ചെയ്യാമെന്ന് അറിയിക്കാനെത്തിയ ഹൗസ് സര്‍ജന്‍മാരെയാണ് കൈയേറ്റം ചെയ്തത്. മര്‍ദ്ദനമേറ്റ ഇരുവരയെും പ്രാഥമിക ചികിത്സക്ക് ശേഷം ഹോസ്റ്റലിലേക്ക് അയച്ചു.