Sunday, May 19, 2024 8:43 am

കെ.കെ രമയുടെ കൈക്ക് ഗുരുതര പരുക്ക് ; എട്ടാഴ്ചത്തെ വിശ്രമം നിര്‍ദേശിച്ച് ഡോക്ടര്‍മാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കൈയിലെ പരിക്കിനെ തുടർന്ന് കെ.കെ.രമ എംഎൽഎയ്ക്ക് ഡോക്ടർമാർ എട്ടാഴ്ചത്തെ വിശ്രമം നിർദേശിച്ചു. വലതു കൈയ്യിന്റെ ലിഗമെന്റിന് രണ്ടിടത്ത് ക്ഷതമുണ്ട്.എം.ആർ.ഐ സ്‌കാനിങ് നടത്തിയപ്പോഴാണ് പരിക്ക് വ്യക്തമായത്. നിയമസഭയിൽ സ്പീക്കറുടെ ഓഫീസ് ഉപരോധത്തിനിടെയാണ് രമയ്ക്ക് പരിക്കേറ്റത്.നിയമസഭയിലുണ്ടായ സംഭവങ്ങളുടെ ഭാഗമായി കൈക്ക് പരിക്കേറ്റ് ചികിത്സതേടി പ്ലാസ്റ്ററിട്ടതിന് ശേഷം സി.പി.എം അനുകൂല സോഷ്യൽ മീഡിയാ അക്കൗണ്ടുകളിൽ നിന്ന് വ്യാപകമായി കെ.കെ രമക്കെതിരെ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു.

ഈ സംഭവത്തിൽ സച്ചിൻദേവ് എം.എൽ.എയടക്കമുള്ളവർക്കെതിരെ രമ സൈബർ പൊലീസിൽ പരാതി നൽകിയിരുന്നു. സംഘർഷമുണ്ടായ അന്ന് രമയുടെ കൈക്ക് പ്ലാസ്റ്ററിട്ടതിനെ പരിഹസിച്ച് സച്ചിൻദേവ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.പിന്നാലെയായിരുന്നു സൈബർ ആക്രമണം രൂക്ഷമായത്. നാട്ടിലേക്ക് മടങ്ങുന്നത് കൊണ്ട് തുടർചികിത്സ കോഴിക്കോട് മെഡിക്കൽ കോളജിലായിരിക്കും. അടിയന്തര പ്രമേയ നോട്ടീസുകൾക്ക് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിപക്ഷ എം.എൽ.എമാർ നടത്തിയ സമരത്തിനിടെയുണ്ടായ സംഘർഷത്തിലായിരുന്നു രമയുടെ കൈക്ക് പരിക്കേറ്റത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രാജ്യത്തുട നീളം തെരഞ്ഞെടുപ്പ് കമ്മീഷൻ പിടിച്ചെടുത്തത് 8889 കോടി രൂപയുടെ കള്ളപ്പണം, മയക്കുമരുന്ന്, മദ്യം,...

0
ഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ രാജ്യത്തുട നീളം 8889 കോടി രൂപയുടെ...

പോലീസിനെ കണ്ട് പേടിച്ചു ; പിന്നാലെ പരിശോധന, ഒടുവിൽ യുവാവിന്റെ കൈയിൽനിന്ന് മാരക മയക്കുമരുന്നുകൾ...

0
സുൽത്താൻബത്തേരി: പോലീസിനെ കണ്ട് പരിഭ്രമിച്ച യുവാവിന്റെ കൈയിൽനിന്ന് മാരക മയക്കുമരുന്നുകൾ പിടികൂടി....

ശക്തമായ മഴ തുടരുന്നു ; പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു

0
തിരുവനന്തപുരം: ശക്തമായ മഴ കാരണം പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര...

ഹരിത നേതാക്കളെ തിരിച്ചെടുത്തത് മതിയായ ചർച്ചയില്ലാതെ : കെ.എം ഷാജി

0
കോഴിക്കോട്: ഹരിത നേതാക്കളെ തിരിച്ചെടുത്തതില്‍ മതിയായ ചർച്ച ഉണ്ടായില്ലെന്ന് കെ.എം ഷാജി....