കെട്ടിടം നിര്‍മ്മിച്ച്‌ ഉപകരണങ്ങള്‍ വാങ്ങിയിട്ടാല്‍ പോര ; ഗണേഷ് കുമാര്‍ എംഎല്‍എയ്ക്ക് മറുപടിയുമായി ഡോക്ടറുമാരുടെ സംഘടന

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ഉദ്ഘാടനത്തിനൊരുങ്ങുന്ന തലവൂ‌ര്‍ ആയുര്‍വേദ ആശുപത്രിയിലെത്തി ഡോക്‌ടര്‍മാരെയും ജീവനക്കാരെയും വിമര്‍ശിച്ച കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ നടപടിയില്‍ ഡോക്‌ടര്‍മാരുടെ സംഘടനകളുടെ മറുപടി. കെട്ടിടത്തില്‍ പൊടികളയാന്‍ ചൂലെടുത്ത് എംഎല്‍എ തൂക്കുകയും ഫിസിയോ തെറാപ്പി മെഷീന്‍ പൊടിപിടിച്ചതില്‍ വിമര്‍ശിക്കുകയും ചെയ്‌തിരുന്നു. കെട്ടിടം നിര്‍മ്മിച്ച്‌ ഉപകരണങ്ങള്‍ വാങ്ങിയിട്ടാല്‍ പോര അത് പരിപാലിക്കാന്‍ മതിയായ ജീവനക്കാരില്ല.

അത് എംഎല്‍എ മനസിലാക്കണമെന്ന് ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷനും, കേരള ഗവണ്‍മെന്റ് ആയുര്‍വേദ ഓഫീസേഴ്‌സ് ഫെഡറേഷനും ആവശ്യപ്പെടുന്നു. 1960ല്‍ വകുപ്പ് സ്ഥാപിച്ചപ്പോഴത്തെ സ്‌റ്റാഫ് പാറ്റേണാണ് ഇപ്പോഴും പിന്തുടരുന്നത്. 40 കിടക്കകളുള‌ള ആശുപത്രിയില്‍ ഒരേയൊരു സ്വീപ്പര്‍ തസ്‌തികയാണ് ഉള‌ളത്. എഴുപത് വയസുള‌ള ഇയാള്‍ വിരമിച്ചതോടെ ഈ ഒഴിവ് നികത്തിയിട്ടില്ല. പുതിയ ഫിസിയോതെറാപ്പി മെഷീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ജീവനക്കാരില്ലാതെ എങ്ങനെ പ്രവര്‍ത്തിപ്പിക്കുമെന്ന് ഡോക്‌ടര്‍മാര്‍ ചോദിക്കുന്നു. എങ്കിലും അത്യാവശ്യം ഡോക്‌ടര്‍മാര്‍ അത് ഉപയോഗിക്കുന്നതായും അവര്‍ അറിയിച്ചു.

ഗുണനിലവാരമില്ലാത്ത ടൈല്‍സ് ശുചിമുറിയിലിട്ട് അതിളകിയാല്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.അമ്പിളി കുമാരിയാണോ കുറ്റക്കാരിയെന്നും സംഘടനകള്‍ ചോദിച്ചു. അലോപ്പതി ചികിത്സാ രംഗത്ത് ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ ചെയ്യുമ്പോള്‍ ആയുര്‍വേദത്തിന് അത് ചെയ്യുന്നില്ല. മതിയായ സൗകര്യങ്ങള്‍ നല്‍കാനും ജീവനക്കാരുടെ ഒഴിവ് നികത്താനും ഉന്നതാധികാരികളെ സമീപിച്ചിട്ടും ഫലമൊന്നുമുണ്ടായില്ലെന്നും ഡോക്‌ടര്‍മാര്‍ പ്രതിഷേധിച്ചു. മൂന്നരക്കോടി രൂപ ചിലവിലാണ് പുതിയ ആശുപത്രി കെട്ടിടം പണികഴിപ്പിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും. സമ്പൂർണ്ണ കയറ്റ് -...

ഇൻസ്റ്റ വഴി പരിചയം ; പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു ; പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ അറസ്റ്റിൽ

0
മുംബൈ : പതിനാല് വയസ്സുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങൾ...

മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പോലീസ് പിടിയില്‍

0
മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍...

ഇന്ത്യയുമായി രാഷ്ട്രീയ-സാമ്പത്തിക പങ്കാളിത്തം ശക്തമാക്കണം ; അഭ്യർത്ഥനയുമായി അഫ്ഗാൻ എംബസി

0
ന്യൂഡൽഹി: മേഖലയിൽ സുസ്ഥിരതയും സാമ്പത്തിക അഭിവൃദ്ധിയും ഉറപ്പാക്കാൻ ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള...