വരവൂരിൽ തെരുവ് നായകളുടെ ആക്രമണത്തിൽ പരിക്കേറ്റ ആട് ചത്തു

For full experience, Download our mobile application:
Get it on Google Play

റാന്നി: അങ്ങാടി വരവൂരിൽ തെരുവ് നായകളുടെ ആക്രമണത്തിൽ പരിക്കേറ്റ ആട് ചത്തു. വരവൂർ ചേലക്കാട്ടുതടം മംഗലത്തുകുളത്തിൽ സുജ സ്റ്റീഫന്റെ മൂന്ന് ആടുകളെയാണ് എഴോളം നായകൾ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ആടാണ് ചത്തത്. ഇട്ടിച്ചുവട് ആശുപത്രിയിൽ നിന്ന് ഡോക്ടർ എത്തി പരിശോധന നടത്തി കുത്തി വെപ്പ് എടുത്തിരുന്നു. പേ വിഷബാധയേറ്റാണോ മരിച്ചതെന്ന് വ്യക്തമല്ല. കഴുത്തിന് മുറിവേറ്റിരുന്നു.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ വീടിനു സമീപമുള്ള തോട്ടത്തിൽ തീറ്റാൻ വിട്ടതായിരുന്നു. നാല് ആടുകളിൽ മൂന്നെണ്ണത്തിന് കടിയേറ്റു. ഒരേണ്ണത്തിന്റെ തൊലി കടിച്ച് ഉരിച്ചെടുത്ത നിലയിലായിരുന്നു. കടയിൽ പോകാൻ ഇറങ്ങിയ അയൽവാസിയായ പെൺകുട്ടിയാണ് നായക്കൾ അക്രമിച്ച വിവരം അറിയിച്ചത്. ആദ്യം ഇതിനെ ഓടിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. രണ്ട് ആടിന് ഒരു വയസ്സും മറ്റൊരെണ്ണത്തിന് രണ്ട് വയസ്സുമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...