ഇടമുറി പാലത്തിന്‍റെ കൈവരികള്‍ തകര്‍ന്നു വീണിട്ടും പുനരുദ്ധരിക്കാതെ അധികൃതര്‍

For full experience, Download our mobile application:
Get it on Google Play

റാന്നി: ചേത്തയ്ക്കല്‍-ഇടമുറി-പുള്ളിക്കല്ല്-മടന്തമണ്‍ റോഡിലെ ഇടമുറി പാലത്തിന്‍റെ കൈവരികള്‍ തകര്‍ന്നു വീണിട്ടും പുനരുദ്ധരിക്കാതെ അധികൃതര്‍. ഇതോടെ ബലക്ഷയം നേരിടുന്ന വര്‍ഷങ്ങളുടെ പഴക്കമുള്ള പാലം അപകടത്തിലായി. സ്കൂള്‍ വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ യാത്ര ചെയ്യുന്ന പാലത്തില്‍ അപകടം ഒഴിവാക്കാന്‍ നാട്ടുകാര്‍ ചേര്‍ന്ന് മുള കൊണ്ട് നിര്‍മ്മിച്ച സുരക്ഷാ വേലി തകര്‍ന്നിരിക്കുകയാണിപ്പോള്‍. ചേത്തയ്ക്കല്‍ റബ്ബര്‍ബോര്‍ഡ് ഓഫീസ്,ഇടമുറി ഗവ.ഹയര്‍സെക്കണ്ടറി സ്കൂള്‍, സെന്‍റ്തോമസ് കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സയന്‍സ്,മര്‍ത്തോമാ സഭയുടേയും കാത്തോലിക്ക സഭയുടേയും ദേവാലയങ്ങള്‍, ഇടമുറി ക്ഷേത്രം തുടങ്ങിവയിലേക്ക് നാട്ടുകാര്‍ പോവുകയും വരുകയും ചെയ്യുന്ന പ്രധാന റോഡിലെ പാലമാണ് തകര്‍ച്ചയുടെ വക്കില്‍ ഉള്ളത്.

ഈ പാലവും റോഡും ആദ്യം ജില്ലാ പഞ്ചായത്തിനും പിന്നീട് പൊതുമരാമത്ത് വകുപ്പിനും കൈമാറിയിരുന്നു.എന്നാല്‍ പിന്നീട് ഇത് ജില്ലാ പഞ്ചായത്തിന് വീണ്ടും കൈമാറുകയും ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ പാലം ആരുടെ കൈവശമെന്നത് തര്‍ക്കമായി അവശേഷിക്കുന്നു. റോഡിന്‍റെ ഒരു ഭാഗം ജില്ലാ പഞ്ചായത്തിന്‍റെ ചുമതലയില്‍ മുന്‍പ് പുനരുദ്ധരിച്ചിരുന്നു. ഇപ്പോള്‍ റോഡ് റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി പുനരുദ്ധാരണത്തിന് തയ്യാറെടുക്കുകയാണ്. എന്നാല്‍ പാലത്തിന് നിലവില്‍ അവകാശികളില്ലാത്ത അവസ്ഥയാണ്. അതു കൊണ്ട് വലഞ്ഞത് നാട്ടുകാരും യാത്രക്കാരും ആണ്. പാലത്തിന്‍റെ വശങ്ങള്‍ ബലപ്പെടുത്തുന്ന കെട്ട് അടിത്തറ ഇളകിയ നിലയില്‍ ആണ്.

രണ്ടു വശവും കരിങ്കല്‍ കെട്ടുകളും മധ്യത്തില്‍ ഒരു തൂണുമാണ് പാലത്തിന് ഉള്ളത്. മാടത്തരുവി, ഇരപ്പന്‍പാറ തോടുകള്‍ ചേരുന്നസ്ഥലത്താണ് പാലം സ്ഥിതിചെയ്യുന്നത്. ഇതിന്‍റെ കൈവരികള്‍ സിമന്‍റ് ഇളകി കമ്പി തുരുമ്പിച്ച് വെളിയില്‍ വന്നനിലയില്‍ ആയിരുന്നു ദീര്‍ഘനാള്‍. ഇപ്പോള്‍ ഒരു വശത്തെ കൈവരികള്‍ തകര്‍ന്ന് വീഴുകയും മറുവശത്തെ കൈവരികള്‍ തകര്‍ച്ചയുടെ വക്കിലുമാണ്. ഇത് ചൂണ്ടിക്കാണിച്ച് നിരവധി പരാതികളും നിവേധനങ്ങളും നാട്ടുകാരുടെ നേതൃത്വത്തില്‍ അധികൃതര്‍ക്ക് സമര്‍പ്പിച്ചിരുന്നു.എന്നാല്‍ ആരും ഇതിന് അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല.

ഏറെ താമസിയാതെ പാലത്തിന്‍റെ കൈവരികളുടെ ബാക്കിഭാഗവും തകര്‍ന്നു വീഴാന്‍ സാധ്യത കൂടുതല്‍ ആണ്. ഇത് പാലത്തിന്‍റെ ബലക്ഷയം വര്‍ദ്ധിപ്പിക്കും. ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ഏക സ്വകാര്യബസ്സും പാലത്തിന്‍റെ ബലക്ഷയം മൂലം സര്‍വ്വീസ് അവസാനിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്. നൂറ് കണക്കിന് യാത്രക്കാരും വാഹനങ്ങളും സഞ്ചരിക്കുന്ന പാതയുടെ പുനരുദ്ധാരണവും പാലത്തിന്‍റെ ബലക്ഷയം മാറ്റുന്നതിനും ആരെ സമീപിക്കണമെന്ന് അറിയാത്ത അവസ്ഥയില്‍ ആണ് നാട്ടുകാര്‍. പാലം ജില്ലാ പഞ്ചായത്ത് ഇടപെട്ട് പുനരുദ്ധരിക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...