Saturday, April 20, 2024 6:03 pm

2024 ൽ കോന്നി നിയോജക മണ്ഡലത്തിലെ എല്ലാ വീടുകളിലും കുടിവെള്ളമെത്തും ; സമഗ്ര കുടിവെള്ള പദ്ധതി ഒക്ടോബർ 30 നു ടെൻഡർ ചെയ്യും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കോന്നി നിയോജക മണ്ഡലത്തിലെ സമഗ്ര കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തികള്‍ 11 പഞ്ചായത്തിലും ഒക്ടോബര്‍ 30 നു ടെന്‍ഡര്‍ ചെയ്യുമെന്ന് അഡ്വ.കെ യു ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. കളക്ടറേറ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന കേരള വാട്ടര്‍ അതോറിറ്റി ചെയര്‍മാന്‍ പ്രണബ് ജ്യോതി നാഥ് ഐഎഎസ് വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടര്‍ വെങ്കട്ടസപതി ഐ എ എസ്, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഐ എ എസ്,എന്നിവരുടെയും
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാരുടെയും സെക്രട്ടറിമാരുടെയും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ.

Lok Sabha Elections 2024 - Kerala

കോന്നി നിയോജകമണ്ഡലത്തില്‍ 59953 കുടുംബങ്ങളിലേക്ക് കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിനായി 625.11 കോടി രൂപയാണ് ചിലവഴിക്കുന്നത്. യുടെ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്‍ സ്ഥാപിക്കുന്നതിനും ടാങ്ക് സ്ഥാപിക്കുന്നതിനും റവന്യൂ പുറമ്പോക്ക് ഏറ്റെടുത്ത് ഉപയോഗിക്കുവാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കണമെന്ന് എംഎല്‍എ നിര്‍ദ്ദേശിച്ചു. റവന്യൂഭൂമി ലഭ്യമാകാത്ത ഇടങ്ങളില്‍ പഞ്ചായത്തുകള്‍ പദ്ധതി വെച്ച്‌ ഭൂമി വാങ്ങുവാനും എംഎല്‍എ നിര്‍ദ്ദേശിച്ചു. പദ്ധതി ടെണ്ടര്‍ ചെയ്യാന്‍ അഡ്വാന്‍സ് പൊസിഷന്‍ നല്‍കാനും തീരുമാനിച്ചു. പദ്ധതിയുടെ സര്‍വ്വേ നടപടികള്‍ നടക്കുമ്പോള്‍ പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലെയും റോഡുകളില്‍ക്കൂടി പൈപ്പ് ലൈന്‍ പോകുന്നത് പഞ്ചായത്ത് ഉറപ്പുവരുത്തണമെന്ന് എംഎല്‍എ നിര്‍ദ്ദേശിച്ചു. പരമാവധി വേഗത്തില്‍ ടാങ്കുകള്‍ സ്ഥാപിക്കുന്നതിനുള്ള സ്ഥലം ഏറ്റെടുക്കണമെന്ന് എംഎല്‍എ പറഞ്ഞു.

പ്രമാടം പഞ്ചായത്തില്‍ 9669 കുടുംബങ്ങളിലേക്ക് 102.8 കോടി രൂപയാണ് ഭരണാനുമതി ലഭിച്ചത്.കുളപ്പാറ, നെടുമ്ബാറ, പടപ്പു പാറ, കൊച്ചു മല എന്നിവിടങ്ങളില്‍ ടാങ്കും, വ്യാഴി കടവില്‍ കിണറും നിര്‍മ്മിക്കും. ജൂലൈ മാസം ഒക്ടോബര്‍ 15 നു എസ്റ്റിമേറ്റ് സമര്‍പ്പിക്കുo. ഒക്ടോബര്‍ 30 നു ടെണ്ടര്‍ നടത്തും. സീതത്തോട് പഞ്ചായത്തില്‍ 5922 കുടുംബങ്ങളില്‍ കണക്ഷന്‍ നല്‍കുന്നതിന് 51.5 കോടി രൂപയാണ് ഭരണാനുമതി ലഭിച്ചിരിക്കുന്നത്. സീതത്തോട് നിലക്കല്‍ പദ്ധതിയുടെ കോട്ടക്കുഴി സീതക്കുഴി ഗുരുനാഥന്‍ മണ്ണ് ഗുരുമന്ദിരം അളിയന്‍ മൂക്ക് എന്നിവിടങ്ങളിലെ 5 ടാങ്കും എട്ടാം ബ്ലോക്ക്, കോട്ടക്കുഴിതടം, തേവര്‍മല, പഞ്ഞിപ്പാറ, ഹരിജന്‍ കോളനി,ഗവി, മീനാര്‍, കൊച്ചുപമ്ബ എന്നിവിടങ്ങളില്‍ ടാങ്കുകള്‍ സ്ഥാപിക്കും,സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിച്ച്‌ ഒക്ടോബര്‍ പതിനഞ്ചിനു ഉള്ളില്‍ എസ്റ്റിമേറ്റ് സമര്‍പ്പിക്കും.

മലയാലപ്പുഴ പഞ്ചായത്തില്‍ 4131 കുടുംബങ്ങളില്‍ കണക്ഷന് നല്‍കുന്നതിനായി.63.28 കോടി രൂപയുടെ ഭരണാനുമതി ആണ് ലഭിച്ചിരിക്കുന്നത്. മണിയാര്‍ ഡാമിന് സമീപം ആണ് കിണര്‍ സ്ഥാപിക്കുന്നത്. മോളൂത്ര മുരുപ്പ്,കാഞ്ഞിരപ്പാറ എന്നിവിടങ്ങളില്‍ ടാങ്കുകള്‍ സ്ഥാപിക്കും. രണ്ടു സ്ഥലങ്ങളിലും പഞ്ചായത്ത് സ്വകാര്യഭൂമി വിലകൊടുത്തു വാങ്ങും. സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിച്ച്‌ ഒക്ടോബര്‍ 15ന് എസ്റ്റിമേറ്റ് സമര്‍പ്പിക്കും. മൈലപ്ര പഞ്ചായത്തില്‍ 2839 കുടുംബങ്ങള്‍ക്ക് കണക്ക് നല്‍കുന്നതിനായി 36.11 കോടി രൂപയുടെ ഭരണാനുമതി ആണ് ലഭ്യമായിരിക്കുന്നത്. മണിയാര്‍ ഡാമിനു സമീപ സ്ഥാപിക്കുന്ന കിണറില്‍ നിന്നുള്ള ശുദ്ധജലം ആണ് ഉപയോഗിക്കുന്നത്.

വല്യന്തി കാറ്റാടി ചീങ്കല്‍തടം എന്നിവിടങ്ങളില്‍ ടാങ്കുകള്‍ സ്ഥാപിക്കും. ടാങ്കുകള്‍ സ്ഥാപിക്കാനായി സ്വകാര്യ ഭൂമി പഞ്ചായത്ത് വിലകൊടുത്തു വാങ്ങും.വള്ളിക്കോട് പഞ്ചായത്തില്‍ 3311 കുടുംബങ്ങളില്‍ കണക്ക് നല്‍കുന്നതിനായി 16.60 കോടി രൂപയുടെ ഭരണാനുമതി ആണ് ലഭിച്ചിരിക്കുന്നത്. തണ്ണിത്തോട് പഞ്ചായത്തില്‍ 2841 കുടുംബങ്ങളില്‍ ശുദ്ധജലം എത്തിക്കുന്നതിന് 17.54 കോടി രൂപയുടെ ഭരണാനുമതി ആണ് ലഭ്യമായിരിക്കുന്നത്.പദ്ധതി സര്‍വേ പൂര്‍ത്തിയാക്കി എസ്റ്റിമേറ്റ് സമര്‍പ്പിച്ചു ടെണ്ടര്‍ നടപടിയായിട്ടുണ്ട്.

ഏനാദിമംഗലം പഞ്ചായത്തില്‍ എണ്ണായിരത്തി മുപ്പത്തിഒന്ന് കുടുംബങ്ങള്‍ക്ക് ആയി 105 കോടി രൂപയുടെ ഭരണാനുമതി ആണ് ലഭിച്ചിരിക്കുന്നത്.കല്ലടയാറ്റില്‍ പട്ടാഴി കടുവ തോട്ടില്‍ കിണര്‍ സ്ഥാപിച്ചു ഏനാദിമംഗലം ചായലോട് ഒന്നര ഏക്കര്‍ സ്ഥലത്ത് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കും മുരുകന്‍കുന്ന് ചായലോട് എന്നിവിടങ്ങളില്‍ ആണ് ടാങ്ക് സ്ഥാപിക്കുക. ചായലോട് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിനായി ലഭിക്കേണ്ട ഒന്നര ഏക്കര്‍ റവന്യൂഭൂമി 10 ദിവസത്തിനകം റവന്യൂ വകുപ്പില്‍ നിന്നും ഉപയോഗ അനുമതി വാങ്ങി എടുക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറിയോട് എം എല്‍ എ.നിര്‍ദ്ദേശിച്ചു. സര്‍വ്വേ പൂര്‍ത്തീകരിക്കുവാനും ഒക്ടോബര്‍ 15 നു എസ്റ്റിമേറ്റ് സമര്‍പ്പിക്കുവാനും ഒക്ടോബര്‍ 30 നു പദ്ധതി ടെന്‍ഡര്‍ ചെയ്യും.

കോന്നി ഗ്രാമപഞ്ചായത്തില്‍ 3660 കുടുംബങ്ങള്‍ക്ക് നല്‍കുന്നതിന് 32.29 കോടി രൂപയുടെ ഭരണാനുമതി ആണ് ലഭിച്ചിരിക്കുന്നത്. പൊന്തനാംകുഴിയില്‍ വാട്ടര്‍ടാങ്ക് സ്ഥാപിക്കും.ഇളയാംകുന്നില്‍ ഉള്ള ഒന്നരയേക്കര്‍ റവന്യൂ ഭൂമിയില്‍ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കും. റവന്യൂ ഭൂമി ലഭ്യമായിട്ടുണ്ട്. സര്‍വേ പൂര്‍ത്തിയാക്കി എസ്റ്റിമേറ്റ് തയ്യാറാക്കിയ പദ്ധതി ഒക്ടോബര്‍ 30 നു ടെണ്ടര്‍ ചെയ്യും.അരുവാപ്പുലം ഗ്രാമപഞ്ചായത്തില്‍ 3,688 ശുദ്ധജല കണക്ഷന്‍ നല്‍കുന്നതിനായി 37.06 കോടി രൂപയുടെ ഭരണാനുമതി ആണ് ലഭിച്ചിരിക്കുന്നത്. ഇതില്‍ 1027 കുടുംബങ്ങള്‍ക്കുള്ള കുടിവെള്ള കണക്ഷന്‍ കോന്നി മെഡിക്കല്‍ കോളേജ് ശുദ്ധജല പദ്ധതിയില്‍ നിന്നും ആണ് നല്‍കുന്നത്. ഇതിനായി 13.5 1 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ക്ക് സമര്‍പ്പിച്ചു. ബാക്കിയുള്ള 2661 കുടുംബങ്ങള്‍ക്ക് ശുദ്ധജല കണക്ഷന്‍ നല്‍കുന്നതിനായി ഇളയാം കുന്നിലെ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ്റില്‍ നിന്നുമെത്തുന്ന ജലം ഊട്ടുപാറ മുരുപ്പില്‍ സ്ഥാപിക്കുന്ന ടാങ്കില്‍ എത്തിക്കും.സര്‍വേ നടപടികള്‍ പൂര്‍ത്തീകരിക്കുംഒക്ടോബര്‍ 15 നു എസ്റ്റിമേറ്റ് നല്‍കും. ഒക്ടോബര്‍ 30 നു പദ്ധതി ടെന്‍ഡര്‍ ചെയ്യും.

കലഞ്ഞൂര്‍ പഞ്ചായത്തില്‍ 11700 കുടുംബങ്ങള്‍ക്ക് ശുദ്ധജല കണക്ഷന്‍ നല്‍കുന്നതിനായി 116.48 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരിക്കുന്നത്. പഞ്ചായത്തിലെ മലനട,പടപ്പാറ അതിരുങ്കല്‍ എന്നിവിടങ്ങളില്‍ ടാങ്കുകള്‍ സ്ഥാപിക്കും. അതിരുങ്കലും മലനടയിലും പഞ്ചായത്ത് സ്വകാര്യഭൂമി വിലകൊടുത്തു വാങ്ങും.ടാങ്ക് നിര്‍മ്മിക്കുന്ന മലനടയില്‍ ലഭ്യമായ ഭൂമി സെപ്റ്റംബര്‍ 20 ന് പഞ്ചായത്ത് ഭൂമി രജിസ്‌ട്രേഷന്‍ നടത്തണമെന്ന് എം എല്‍ എ നിര്‍ദ്ദേശിച്ചു.
കലഞ്ഞൂരില്‍ സര്‍വ്വേ പൂര്‍ത്തീകരിച്ചു നും എസ്റ്റിമേറ്റ് സെപ്റ്റംബര്‍ 15 ന് സമര്‍പ്പിച്ച്‌ ഒക്ടോബര്‍ 30 ന് ടെണ്ടര്‍ ചെയ്യാനും തീരുമാനിച്ചു.

ചിറ്റാര്‍ ഗ്രാമപഞ്ചായത്തില്‍ 4667 കുടുംബങ്ങള്‍ക്ക് ശുദ്ധജലവിതരണം നല്‍കുന്നതിനായി 57.74 കോടി രൂപയുടെ ഭരണാനുമതി ആണ് ലഭിച്ചിരിക്കുന്നത്. മണിയാര്‍ ഡാം സ്ഥാപിക്കുന്ന ശുദ്ധജല കിണറില്‍ നിന്നും എത്തിക്കുന്ന വെള്ളം ചിറ്റാര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ടാങ്കുകള്‍ സ്ഥാപിച്ചു വിതരണം ചെയ്യും. വിവിധ സ്ഥലങ്ങളില്‍ ടാങ്കുകള്‍ സ്ഥാപിക്കുന്നതിനായി ഭൂമി പഞ്ചായത്ത് വിലകൊടുത്തു വാങ്ങും.മീന്‍ കുഴി തടം വലിയകുളങ്ങര വാലി ബോട്ടം, വലിയകുളങ്ങര വാലി ടോപ്പ്, പൂവണ്ണം പതാലില്‍ ടോപ്പ്, പൂവ് എണ്ണം പതാലില്‍ ബോട്ടം, മണ്‍പിലാവ് പുലയന്‍ പാറ ടോപ് , മണ്‍ പിലാവ് പുലയന്‍ പാറ ബോട്ടം, നീലി പിലാവ് മൂന്നാം മല ടോപ്പ്,നീലി പിലാവ് മൂന്നാം മല ബോട്ടം ,കട്ടച്ചിറ, തെക്കേക്കര ടോപ്പ്, തെക്കേക്കര ബോട്ടം, കൊടുമുടി എന്നിവിടങ്ങളില്‍ സ്വകാര്യഭൂമി പഞ്ചായത്ത് വില കൊടുത്തു ഏറ്റെടുക്കും.,ഒക്ടോബര്‍ മാസം 15 നു എസ്റ്റിമേറ്റ് സമര്‍പ്പിക്കും.ഒക്ടോബര്‍ 30 ന് പദ്ധതി ടെണ്ടര്‍ ചെയ്യും.

പദ്ധതി വേഗത്തില്‍ നടപ്പിലാക്കുവാന്‍ വാട്ടര്‍ അതോറിറ്റി പഞ്ചായത്ത് അധികൃതറുടെ യോഗം 15 ദിവസത്തെ ഇടവേളകളില്‍ ചേര്‍ന്നു പുരോഗതി വിലയിരുത്തുമെന്നു എം എല്‍ എ അറിയിച്ചു.കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എംഎല്‍എ യോടൊപ്പം കേരള വാട്ടര്‍ അതോറിറ്റി ചെയര്‍മാന്‍ പ്രണബ് ജ്യോതി നാഥ് ഐഎഎസ് വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടര്‍ വെങ്കിടേഷ് പതി ഐ എ എസ്, ജില്ലാ കളക്ടര്‍ ഡോക്ടര്‍ ദിവ്യ എസ് അയ്യര്‍ ഐ എ എസ്, പഞ്ചായത്ത് പ്രസിഡണ്ട് മാരായ രാജഗോപാലന്‍ നായര്‍,പി ആര്‍ പ്രമോദ് , ചന്ദ്രിക സുനില്‍, ടി വി പുഷ്പവല്ലി, രേഷ്മ മറിയം റോയി, കുട്ടപ്പന്‍, സജി കുളത്തുങ്കല്‍,ഡെപ്യുട്ടി കളക്ടര്‍ ബി. ജ്യോതി, കെ ആര്‍. സുമേഷ്, വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ മാരായ തുളസീധരന്‍, സുനില്‍, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സികുട്ടീവ് എഞ്ചിനീയര്‍ ബി. വിനു,വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സന്ധ്യ, അസിസ്റ്റന്റ് എന്‍ജിനീയര്‍ മാരായ അമ്ബു ലാല്‍, അനില്‍കുമാര്‍, അനില്‍,ബീന മണ്ഡലത്തിലെ പഞ്ചായത്തുകളിലെ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു ; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം : സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. പത്തുജില്ലകളില്‍ കാലാവസ്ഥാ വകുപ്പ്...

വിഡി സതീശന്‍ പെരുംനുണയന്‍ ; എല്ലാ കാര്യത്തിലും സത്യവിരുദ്ധ നിലപാടെന്ന് ശിവന്‍കുട്ടി

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പെരുംനുണയന്‍ ആണെന്ന് മന്ത്രി വി...

പെരുമാറ്റച്ചട്ടലംഘനം ; സി വിജില്‍ ആപ്പ് വഴി ആകെ ലഭിച്ചത് 2,09,661 പരാതികള്‍

0
തിരുവനന്തപുരം : തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച പരാതികള്‍ അറിയിക്കാന്‍ തിരഞ്ഞെടുപ്പ്...

എടത്വ പാലത്തിന്റെ നടപ്പാത നിർമ്മാണം ; കേരള റോഡ് ഫണ്ട് ബോർഡിന്റെ നിർദ്ദേശം അവഗണിച്ചു

0
എടത്വ : പ്രധാന പാലത്തിന്റെ കൈവരികളിലൂടെ ചേർന്ന് കടന്ന് പോകുന്ന ടെലിഫോൺ...