പിതാവിന്റെ കയ്യിലിരുന്ന പിഞ്ചു കുഞ്ഞിനോട് തെരുവ് നായയുടെ ക്രൂരത ; കുട്ടി ഗുരുതരാവസ്ഥയില്‍

For full experience, Download our mobile application:
Get it on Google Play

മങ്കട : പിതാവിന്റെ കയ്യിലിരുന്ന 10 മാസം പ്രായമായ കുഞ്ഞിനെ കടിച്ചെടുത്തോടാന്‍ തെരുവു നായയുടെ ശ്രമം. ആദ്യതവണ കുഞ്ഞിനെ മാറ്റിപ്പിടിച്ചെങ്കിലും വിടാതെ ആക്രമിച്ച തെരുവു നായയില്‍ നിന്ന് ഏറെ പണിപ്പെട്ട് അച്ഛന്‍ കുഞ്ഞിനെ രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ എട്ടോടെ മെലേ അരിപ്രയിലാണു സംഭവം. സ്വന്തം വീടിനു മുന്‍പില്‍ നില്‍ക്കുമ്പോള്‍ റോഡിന്റെ എതിര്‍വശത്തു നിന്നെത്തിയ തെരുവുനായ കുഞ്ഞിനെ ചാടിക്കടിക്കുകയായിരുന്നു.

കുഞ്ഞിനെ മാറ്റിപ്പിടിച്ചതോടെ പിതാവിന്റെ കൈയില്‍ കടിച്ചു. തട്ടിമാറ്റിയിട്ടും വിടാതെ ചീറിയടുത്ത നായ കുഞ്ഞിന്റെ തുടയില്‍ കടിച്ചു. ബഹളം കേട്ട് ഓടിയെത്തിയ ഭാര്യയ്ക്കു കുഞ്ഞിനെ കൈമാറിയിട്ടും തെരുവുനായയുടെ ആക്രമണം തുടര്‍ന്നു.

3 മിനിറ്റോളം തെരുവുനായയുമായി മല്‍പിടിത്തം നടത്തിയാണ് കുഞ്ഞിനെ രക്ഷിച്ചെടുത്തത്. ഇവരെ ആക്രമിക്കുന്നതിനു മുന്‍പ് മേലേ അരിപ്രയിലെ ബസ് സ്റ്റോപ്പില്‍ നിന്ന വിദ്യാര്‍ഥിയെയും തിരൂര്‍ക്കാട് സ്കൂള്‍പടിക്കു സമീപം നിന്ന മറ്റൊരു വിദ്യാര്‍ഥിയെയും ഇതേ നായ ആക്രമിച്ചിരുന്നു. എല്ലാവരും മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. നായ പിന്നീട് ചത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട്ടിൽ ഓടുന്ന ബസിൽ മലയാളി തൂങ്ങിമരിച്ച നിലയിൽ

0
ചെന്നൈ : തമിഴ്‌നാട്ടിൽ തിരുനെൽവേലിയിലെ ഗംഗൈകൊണ്ടനിൽ മലയാളിയെ ബസിൽ തൂങ്ങിമരിച്ച നിലയിൽ...

പ്രളയബാധിതർക്ക് ഓണസമ്മാനവുമായി അബിൻ വർക്കി എംഎൽഎ ; ആറന്മുള കെയർ പദ്ധതിയുടെ ഭാഗമായി 6000...

0
പത്തനംതിട്ട: പ്രളയബാധിതർക്ക് കൈതാങ്ങുമായി ആറന്മുള എംഎൽഎ അബിൻ വർക്കി കോടിയാട്ട്. ആറ്...

ക്ഷേത്ര ജീവനക്കാരിയുടെ കണ്ണിൽ മുളകുപൊടി വിതറി മാല പൊട്ടിക്കാൻ ശ്രമം; പൂജാരി അറസ്റ്റിൽ

0
പത്തനംതിട്ട: ക്ഷേത്ര ജീവനക്കാരിയുടെ കണ്ണിൽ മുളകുപൊടി വിതറി മാല പൊട്ടിക്കാൻ ശ്രമിച്ച...