പെട്രോള്‍ വിലയില്‍ വന്‍ കുറവ് വരുത്തി പഞ്ചാബും ; കുറച്ചത് ലിറ്ററിന് പത്ത് രൂപ

For full experience, Download our mobile application:
Get it on Google Play

ചണ്ഡീഗഢ് : പഞ്ചാബിൽ പെട്രോളിനും ഡീസലിനും വില കുറച്ച് സംസ്ഥാന സർക്കാർ. പെട്രോളിന് 10 രൂപയും ഡീസലിന് 5 രൂപയുമാണ് കുറവ് വരുത്തിയത്. 70 വർഷത്തിനിടെ ആദ്യമായാണ് ഇത്തരത്തിലുള്ള വിലകുറയ്ക്കലെന്ന് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നി പറഞ്ഞു. നിലവിൽ രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ പെട്രോൾ കിട്ടുക പഞ്ചാബിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അയൽ സംസ്ഥാനമായ ഡൽഹിയുമായി താരതമ്യം ചെയ്യുമ്പോൾ പഞ്ചാബിൽ പെട്രോൾ വില 9 രൂപ കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനം മാസങ്ങൾക്കുള്ളിൽ നിയമസഭ തിരഞ്ഞെടുപ്പ് നേരിടാനിരിക്കെയാണ് സർക്കാരിന്റെ ഈ നടപടി. നേരത്തെ കേന്ദ്ര സർക്കാർ എക്സൈസ് തീരുവ കുറച്ചതുവഴി പെട്രോൾ ലിറ്ററിന് അഞ്ച് രൂപയും ഡീസൽ ലിറ്ററിന് പത്ത് രൂപയും കുറഞ്ഞിരുന്നു. ഇതിന്റെ ചുവടുപിടിച്ച് നിരവധി സംസ്ഥാന സർക്കാരുകൾ പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് നികുതി കുറച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേത്ര ഉത്സവത്തിന് തിടമ്പേറ്റാൻ ‘ഗുരുപുരം അർജുനൻ’ ; റോബോട്ടിക് ആനയെ 25-ന് നടയിരുത്തും

0
കാഞ്ഞങ്ങാട് : ഗുരുപുരം മഹാവിഷ്ണുക്ഷേത്രത്തിൽ ഇനി ക്ഷേത്ര ഉത്സവത്തിലും മറ്റ് പ്രധാന...

പട്ടാമ്പിയിൽ നിന്ന് മയക്ക് മരുന്ന് വാങ്ങി പെരുമ്പാവൂരിൽ വിൽപ്പ ; ഹെറോയിനുമായി ഇതര സംസ്ഥാന...

0
കൊച്ചി: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി നടന്ന പരിശോധനയിൽ 6.5 ഗ്രാം ഹെറോയിനുമായി...

മുംബൈ ഭുലേശ്വറിൽ 22 അടി ഉയരമുള്ള ഗണേശ വിഗ്രഹം മറിഞ്ഞുവീണു ; 2 പേർക്ക്...

0
മുംബൈ : ഗണേശോത്സവ ആഘോഷങ്ങൾക്ക് മുന്നോടിയായി മുംബൈ ഭുലേശ്വറിൽ നടന്ന ഗണപതി...

പ്രതിപക്ഷ ഉപനേതൃ പദവി : സിപിഎം-സിപിഐ തർക്കം രൂക്ഷം ; സിപിഐയുടെ തുടർ നീക്കം...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയിൽ സിപിഐ കടുത്ത പ്രതിസന്ധിയിൽ. പിണറായി വിജയൻ നിലപാട്...