ജക്കാര്‍ത്ത: നിര്‍ബന്ധിച്ച് പട്ടികളുടെ വിസര്‍ജ്യം തിന്നിച്ചു…ക്രൂരമായി മര്‍ദിച്ചു…പട്ടിക്കൂട്ടില്‍ ചങ്ങലക്കിട്ടു …സമാനതകളില്ലാത്ത ക്രൂരമായ അനുഭവങ്ങള്‍ വിവരിച്ച് ഇന്തോനേഷ്യൻ യുവതി. കടബാധ്യതകളില്‍ പെട്ട് ഉഴലുന്ന മാതാപിതാക്കളെ സഹായിക്കുന്നതിനായാണ് സിതി ഖോടിമാഹ് എന്ന യുവതി സ്വന്തം നാടായ ജാവയില്‍ നിന്ന് ജക്കാര്‍ത്തയിലേക്ക് കഴിഞ്ഞ വര്‍ഷം വീട്ടുജോലിക്ക് പോയത്. ഫേസ്ബുക്ക് വഴിയായിരുന്നു വീട്ടുജോലിക്കാരിയെ ആവശ്യമുണ്ട് എന്ന പരസ്യം കണ്ടത്. കൂടുതലൊന്നും ആലോചിക്കാതെ അപേക്ഷിക്കുകയും ചെയ്തു. കഠിനമായ പീഡനമാണ് ഈ 24കാരിയെ അവിടെ കാത്തിരുന്നത്.
ജോലിക്കിടെ ബലാത്സംഗത്തിനും ഇരയായി. ആദ്യം തുറന്നുപറയാൻ പേടിയായിരുന്നു. പോലീസില്‍ വിവരമറിയിച്ചപ്പോഴാണ് ലൈംഗിക പീഡനത്തിന് മറ്റൊരു കേസ് നല്‍കാൻ പറഞ്ഞത്. എനിക്ക് സംഭവിച്ചത് വെച്ച് നോക്കുമ്പോള്‍ അവരുടെ തടവുശിക്ഷ നിസ്സാരമാണ്. -സിതി പറയുന്നു. സിതിയുടെ കഥ ഒറ്റപ്പെട്ട സംഭവമല്ല. ഇന്തോനേഷ്യയില്‍ നൂറുകണക്കിന് വീട്ടുജോലിക്കാരാണ് ഇത്തരത്തില്‍ പീഡനമനുഭവിക്കുന്നത്. നിലവില്‍ വീട്ടുജോലിക്കാരെ ഇന്തോനേഷ്യയില്‍ തൊഴിലാളികളായി അംഗീകരിക്കുന്നില്ല.
2022 ഏപ്രിലിലാണ് സിതി വീട്ടുജോലിക്കെത്തിയത്. ആഴ്ചകള്‍ക്കു ശേഷം അവളില്‍ മോഷണക്കുറ്റം ആരോപിക്കപ്പെട്ടു. എന്നാല്‍ ചെയ്യാത്ത കുറ്റം ഏറ്റെടുക്കാൻ സിതി തയാറായില്ല. പിന്നീട് നിരവധി മോഷണങ്ങളില്‍ വീട്ടുടമ സിതിയെ പ്രതിയാക്കി. ഡിസംബര്‍ വരെ ക്രൂരമര്‍ദനങ്ങള്‍ക്കിരയാക്കി. പട്ടികളുടെ മൂത്രവും വിസര്‍ജ്യവും ഭക്ഷിക്കാൻ നിര്‍ബന്ധിക്കപ്പെട്ടു. തിളച്ച വെള്ളം ദേഹത്ത് ഒഴിച്ചു. പിന്നീട് പട്ടിക്കൂട്ടില്‍ ചങ്ങലക്കിട്ടു.-താൻ നേരിട്ട മര്‍ദന മുറകളെ കുറിച്ച് പറയുമ്പോള്‍ സിതി പൊട്ടിക്കരഞ്ഞു. എട്ടുമാസം ജോലിചെയ്തിട്ടും 99 ഡോളര്‍ മാത്രമാണ് കിട്ടിയത്. ഒടുവില്‍ എങ്ങനെയൊക്കെയോ രക്ഷപ്പെട്ട് ജാവയിലെ സ്വന്തം വീട്ടില്‍ എത്തുകയായിരുന്നു.
വാതിലില്‍ മുട്ടു കേട്ടാണ് അവളുടെ അമ്മ വാതില്‍ തുറന്നത്. പുറത്തുവന്നപ്പോള്‍ കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. ദേഹമാസകലം മുറിവുകളും പാറിപ്പറിഞ്ഞ മുടിയുമായി ഒരു മനുഷ്യക്കോലം. അത് തന്നെ മകളാണെന്ന് തിരിച്ചറിയാൻ ആ അമ്മ കുറച്ച് സമയമെടുത്തു. അവളുടെ കൈകളില്‍ സിഗരറ്റ് കുറ്റികള്‍ കൊണ്ടു പൊള്ളിച്ച പാടുകളുണ്ടായിരുന്നു. ദേഹം മുഴുവൻ ചോരയുണങ്ങാത്ത മുറിപ്പാടുകളും. കുടുംബം ഉടൻ പോലീസില്‍ വിവരമറിയിച്ചു. പിന്നാലെ വീട്ടുടമയെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
സിതിയെ ജക്കാര്‍ത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലുമാസത്തോളം അവിടെ ചികിത്സയിലായിരുന്നു. ശാരീരികമായി ഏറ്റ മുറിവുകള്‍ ഉണങ്ങിയെങ്കിലും അവളുടെ മനസിന് ഏറ്റ ആഘാതം കുറഞ്ഞില്ല. തന്നെ പോലുള്ള വീട്ടുജോലിക്കാര്‍ക്കായി പോരാടുമെന്ന് അവള്‍ ദൃഢനിശ്ചയം ചെയ്തു. ഇന്തോനേഷ്യയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിയമം പാസാക്കണമെന്നാണ് സിതിയുടെ ആവശ്യം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
































