ഭ​ക്ഷ്യ​എ​ണ്ണ ഇ​റ​ക്കു​മ​തി വ​ർ​ധി​ച്ച​തോ​ടെ നാ​ട​ൻ തേ​ങ്ങ​യു​ടെ വി​ല​യി​ടിഞ്ഞു

For full experience, Download our mobile application:
Get it on Google Play

പൂ​ച്ചാ​ക്ക​ൽ: ഭ​ക്ഷ്യ​എ​ണ്ണ ഇ​റ​ക്കു​മ​തി വ​ർ​ധി​ച്ച​തോ​ടെ നാ​ട​ൻ തേ​ങ്ങ​യു​ടെ വി​ല​യി​ടി​വ് കേ​ര​ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി. പെ​രു​മ്പ​ളം ഉ​ൾ​പ്പെ​ടെ സ്ഥ​ല​ങ്ങ​ളി​ലെ പ്ര​ധാ​ന വ​രു​മാ​ന​മാ​യി​രു​ന്നു തെ​ങ്ങ് കൃ​ഷി. 45 ദി​വ​സം കൂ​ടു​മ്പോ​ൾ തേ​ങ്ങ​യി​ട്ട്​ ഗാ​ർ​ഹി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കും മ​റ്റു ജീ​വി​ത​ച്ചെ​ല​വു​ക​ൾ​ക്കും വ​ക ക​ണ്ടെ​ത്തി​യി​രു​ന്ന​താ​ണ്. ഒ​രേ​ക്ക​റും അ​ര​യേ​ക്ക​റും ഉ​ള്ള​വ​ർ തേ​ങ്ങ​കൊ​ണ്ടാ​ണ് ജീ​വി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, നാ​ട​ൻ തേ​ങ്ങ​ക്ക്​ വി​ല കു​റ​ഞ്ഞ​തോ​ടെ പ​ല​രും കൃ​ഷി ശ്ര​ദ്ധി​ക്കാ​തെ​യു​മാ​യി. പെ​രു​മ്പ​ള​ത്തെ ഒ​രു വാ​ർ​ഡി​ൽ​ത​ന്നെ എ​ട്ടും പ​ത്തും കെ​ട്ടു​തെ​ങ്ങു സം​ഘ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ൽ അം​ഗ​മാ​യാ​ൽ 45 ദി​വ​സം കൂ​ടു​മ്പോ​ൾ കൃ​ത്യ​മാ​യി തേ​ങ്ങ ഇ​ടു​ക​യും ന​ല്ല വി​ല കി​ട്ടു​ക​യും ചെ​യ്യും.

ഇ​തോ​ടൊ​പ്പം വി​വാ​ഹ ആ​വ​ശ്യ​ത്തി​നും വീ​ട് നി​ർ​മാ​ണ​ത്തി​നും മ​റ്റും സം​ഘം വാ​യ്പ ന​ൽ​കി​യി​രു​ന്നു. അ​ഞ്ചോ പ​ത്തോ വ​ർ​ഷം ക​ഴി​യു​മ്പോ​ൾ സം​ഘം കാ​ലാ​വ​ധി തീ​രു​ന്ന മു​റ​ക്ക് വാ​യ്പ കു​ടി​ശ്ശി​ക ഇ​ല്ലെ​ങ്കി​ൽ ഓ​രോ അം​ഗ​ത്തി​നും ലാ​ഭ​വി​ഹി​തം കൈ​മാ​റി​യി​രു​ന്നു. ക​ച്ച​വ​ട​ക്കാ​ർ​ക്കും കൊ​പ്ര മി​ല്ലു​കാ​ർ​ക്കും പെ​രു​മ്പ​ള​ത്തെ കൊ​പ്ര​ക്കും തേ​ങ്ങ​ക്കും ഡി​മാ​ൻ​ഡാ​യി​രു​ന്നു. 15 കി​ലോ കൊ​പ്ര ആ​ട്ടി​യാ​ൽ 10.500 കി​ലോ വെ​ളി​ച്ചെ​ണ്ണ ഉ​റ​പ്പാ​യും ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ, വി​ല​യി​ടി​ഞ്ഞ​തോ​ടെ ക​ർ​ഷ​ക​ർ തെ​ങ്ങി​ന് സം​ര​ക്ഷ​ണം ന​ൽ​കാ​താ​യ​തോ​ടെ കൊ​പ്രക്ക് ഒ​മ്പ​ത് കി​ലോ​ക്ക​ടു​ത്ത് വെ​ളി​ച്ചെ​ണ്ണ​യേ ല​ഭി​ക്കു​ന്നു​ള്ളൂ. തെ​ങ്ങു രോ​ഗ​ങ്ങ​ളും പ്ര​തി​സ​ന്ധി​യി​ലാ​ക്കി. ചെ​മ്പ​ൻ ചെ​ല്ലി, കൂ​മ്പു ചീ​യ​ൽ, ഓ​ല​മ​ങ്ങ​ളി​പ്പ്, മ​ണ്ഡ​രി തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ​ക്ക് ഇ​ന്നും ഫ​ല​പ്ര​ദ​മാ​യ പ്ര​തി​വി​ധി ല​ഭ്യ​മ​ല്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...