കോൺഗ്രസ് പ്രവർത്തക‍ർ തെരുവിൽ ഏറ്റുമുട്ടിയ സംഭവം; അന്വേഷണ കമ്മീഷനെ പ്രഖ്യാപിച്ച് ജില്ലാ നേതൃത്വം

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തക‍ർ തെരുവിൽ ഏറ്റുമുട്ടിയ സംഭവത്തിൽ അന്വേഷണ കമ്മീഷനെ പ്രഖ്യാപിച്ച് ജില്ലാ കോൺഗ്രസ് നേതൃത്വം. യുഡിഎഫ് പരിപാടിയിൽ കോൺഗ്രസ് പ്രവർത്തകർ അച്ചടക്കം പാലിച്ചില്ലെന്ന പരാതി ഘടകകക്ഷികൾക്കുമുണ്ട്. അതേസമയം കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരുടെ പുനഃസംഘടനയിൽ ഗ്രൂപ്പുകൾ ഉന്നയിച്ച പരാതികളോട് മുഖം തിരിക്കുകയാണ് ജില്ലാ കോൺഗ്രസ് നേതൃത്വം. കരുനാഗപ്പള്ളിയിലെ കോൺഗ്രസുകാരുടെ കൈവിട്ട കയ്യാങ്കളി ഗൗരവത്തോടെയാണ് പാ‍ർട്ടി നേതൃത്വം കാണുന്നത്. യുഡിഎഫ് പദയാത്ര അലങ്കോലമാക്കിയ കോൺഗ്രസ് നിലപാടിനോട് ഘടകകക്ഷികൾക്ക് കടുത്ത എതിർപ്പാണ്.

ആ‌ർഎസ്പി അടക്കമുള്ള പാ‍ർട്ടികൾ കെപിസിസി നേതൃത്വത്തെ വിഷയം ധരിപ്പിച്ചു. ഈ സാഹചര്യത്തിലാണ് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ലീഗൽ സെൽ ജില്ലാ ചെയർമാൻ ശുഭദേവിനെ പാർട്ടി ചുമതലപ്പെടുത്തിയത്. മണ്ഡലം പ്രസിഡന്റുമാരുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ജില്ലയിലെ വിവിധ ഇടങ്ങളിൽ തർക്കം രൂക്ഷമായത്. 133 പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിൽ കെ സി വേണുഗോപാൽ കൊടിക്കുന്നിൽ സുരേഷ് പക്ഷക്കാരെ അധികമായി ഉൾപ്പെടുത്തിയെന്നായിരുന്നു എ ഐ ഗ്രൂപ്പുകളുടെ പരാതി. വേണ്ടത്ര പരിഗണന കിട്ടിയില്ലെന്ന ആക്ഷേപവുമായി ഗ്രൂപ്പുകൾ സംസ്ഥാന നേതൃത്വത്തെയും സമീപിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...