ബലാല്‍സംഘക്കേസില്‍ നിന്ന് രക്ഷനേടാന്‍ ദലിത് നിയമവിദ്യാര്‍ഥിനിയെ വിവാഹം ചെയ്തു ; ശേഷം സ്ത്രീധനപീഡനo

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബലാല്‍സംഗക്കേസില്‍ നിന്ന് രക്ഷനേടാന്‍ ദലിത് നിയമവിദ്യാര്‍ഥിനിയെ വിവാഹം കഴിച്ച ശേഷം സ്ത്രീധനപീഡനമെന്ന് ആരോപണം. തിരുവനന്തപുരം ആര്യനാട് സ്വദേശിക്കെതിരെ നല്‍കിയ പരാതിയില്‍ ആര്യനാട് പോലീസ് നടപടിയെടുക്കുന്നില്ലെന്ന് കാണിച്ച് വിദ്യാര്‍ഥിനി തിരുവനന്തപുരം റൂറല്‍ എസ്പിക്ക് പരാതി നല്‍കി. ബലാല്‍സംഗത്തില്‍ നിന്ന് രക്ഷനേടാന്‍ യുവാവ് വിവാഹം കഴിക്കുകയും തുടര്‍ന്ന് ദേഹോപദ്രവും എല്‍പ്പിക്കുന്നുവെന്നുമാണ് ആര്യനാട് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

യുവതിയുടെ ഭാര്‍ത്താവ്  അവരുടെ മാതാപിതാക്കള്‍ എന്നിവരെ പ്രതികളാക്കിയെങ്കിലും പോലീസ് തുടര്‍നടപടിയില്ലെന്ന് റൂറല്‍ എസ് പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് യുവാവ് പെണ്‍കുട്ടി ആശുപത്രിയില്‍ കഴിയവെ മുറിയിലെത്തി പീഡിപ്പിച്ചുവെന്നാണ് ആദ്യ പരാതി. കേസില്‍ അറസ്റ്റിലാകുമെന്ന് ഉറപ്പായതോടെ വിവാഹം കഴിക്കുകയായിരുന്നു. എന്നാല്‍ വിവാഹരാത്രിമുതല്‍ ദേഹോപദ്രവും ആക്രമണവും തുടങ്ങിയെന്ന് പെണ്‍കുട്ടി പറഞ്ഞു.

സ്ത്രീധനത്തിന് വേണ്ടിയുള്ള ശാരീരിക ആക്രമണത്തിന് പുറമേ ഭര്‍ത്താവിന്‍റെ കുടുംബം ജാതി അധിക്ഷേപം നടത്തുന്നുവെന്നും പെണ്‍കുട്ടി പറയുന്നു. പെണ്‍കുട്ടി 25ന് ആര്യനാട് പോലീസിന് നല്‍കിയ പരാതയില്‍ പോലീസ് തന്നെ തീയതി തിരുത്തിശേഷം 30നാണ് എഫ്ഐആര്‍ ഇട്ടത്. റൂറല്‍ എസ്പിക്ക് പരാതി നല്‍കിയതോടെ പെണ്‍കുട്ടിയെ തിരികെ വീട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമം നടത്തുന്നതിന്‍റെ വാട്സാപ്പ് സന്ദേശങ്ങളും പെണ്‍കുട്ടി പുറത്തുവിട്ടു.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...