മുംബൈയിലെ സൗദി കോണ്‍സുലേറ്റില്‍ ഗാര്‍ഹിക വിസ സ്റ്റാമ്പിങ് പുനരാരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

റിയാദ്: മുംബൈയിലെ സൗദി കോണ്‍സുലേറ്റില്‍ ഗാര്‍ഹിക വിസ സ്റ്റാമ്പിങ് പുനരാരംഭിച്ചു. ഒന്നര മാസത്തിന് ശേഷമാണ് വിസ സ്റ്റാമ്പിങ് പുനരാരംഭിച്ചിരിക്കുന്നത്. അപ്രതീക്ഷിതമായിട്ടായിരുന്നു ഒന്നര മാസം മുമ്പ് മുംബൈ സൗദി കോണ്‍സുലേറ്റില്‍ വിസ സ്റ്റാമ്പിങ് നിര്‍ത്തിവെച്ചത്. പകരം ന്യൂ ഡല്‍ഹിയിലെ സൗദി എംബസി വഴിയായിരുന്നു വിസ സ്റ്റാമ്പിങ് നടന്നത്. ഇന്ത്യ മാത്രമല്ല പാകിസ്താന്‍, ബംഗ്ലാദേശ് അടക്കം മറ്റ് രാജ്യങ്ങളിലേയും സൗദി കോണ്‍സുലേറ്റുകളില്‍ ഇപ്രകാരം ഗാര്‍ഹിക വിസ സ്റ്റാമ്പിങ് നിര്‍ത്തിയിരുന്നു. പകരം എല്ലായിടത്തും എംബസികള്‍ വഴി മാത്രമാണ് നടന്നിരുന്നത്. ഇത് കാരണം എംബസികളില്‍ തിരക്കേറുകയും കാലതാമസത്തിന് പുറമെ വിസ സ്റ്റാമ്പിങ് സര്‍വിസ് ചാര്‍ജ് പതിന്മടങ്ങായി വര്‍ധിക്കുകയും ചെയ്തു. ഇങ്ങനെ ചെലവ് വര്‍ധിച്ചതോടെ കേരളത്തിലെ അടക്കം ട്രാവല്‍ ഏജന്‍സികള്‍ വിസ സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ കോണ്‍സുലേറ്റുകള്‍ സ്റ്റാമ്പിങ് നടപടി പുനരാരംഭിച്ചതോടെ എല്ലാം പഴയ നിലയിലായി.സൗദി അറേബ്യയുടെ വിവിധ രാജ്യങ്ങളിലുള്ള കോണ്‍സുലേറ്റുകളുമായി ബന്ധപ്പെട്ട കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്ക് സിസ്റ്റം അപ്ഡേഷനും മറ്റ് ചില സാങ്കേതിക തകരാറുകളുമാണ് താല്‍ക്കാലിക നിര്‍ത്തലിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിണറായി വിജയന്റെ യാത്ര വൈകിയ സംഭവം; കേരളാ ഹൗസിലെ പ്രോട്ടോക്കോൾ വിഭാഗത്തോട് വിശദീകരണം തേടി

0
ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ യാത്ര വൈകിയ സംഭവത്തില്‍ കേരളാ...

അപൂർവ്വ കൂടിക്കാഴ്ച; ഭൂമിയിലെ ഏറ്റവും പ്രായമേറിയ ജീവി ‘ജോനാഥന്’ സ്നേഹത്തോടെ ഭക്ഷണം നൽകി നരേന്ദ്ര...

0
ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപ്രധാന പങ്കാളിയായ സീഷെൽസിലേക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക...

ഭൂകമ്പം വരും മുൻപേ ഫോണിലെത്തും അലർട്ട്; ഗൂഗിളിന്റെ ഭൂകമ്പ മുന്നറിയിപ്പ് സംവിധാനം ഇന്ത്യയിലുമുണ്ടോ? അറിയേണ്ടതെല്ലാം

0
ന്യൂഡൽഹി: വെനസ്വേലയിൽ അടുത്തിടെയുണ്ടായ ശക്തമായ ഭൂചലനത്തിനിടെ ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാൻ...

​’ഇരുണ്ട കാലം’ ക്യാമ്പെയ്‌ന് നേതൃത്വം നൽകിയ പിആർഡി ഉദ്യോഗസ്ഥന് നടപടിക്ക് പകരം പ്രധാന പദവി...

0
തിരുവനന്തപുരം: പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥനായ പ്രതീഷ് മണിയെ ചലച്ചിത്ര അക്കാദമിയില്‍...