എണ്ണക്കപ്പൽ ജീവനക്കാർക്ക് നേരെ പ്രകോപനപരമായ പ്രസ്താവനയുമായി ഡോണൾഡ് ട്രംപ്

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടൺ : പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളവെ എണ്ണക്കപ്പൽ ജീവനക്കാർക്ക് നേരെ പ്രകോപനപരമായ പ്രസ്താവനയുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലൂടെ എണ്ണക്കപ്പലുകൾ സഞ്ചരിക്കണമെന്നും ടാങ്കർ ജീവനക്കാർ അൽപ്പം ‘ധൈര്യം കാണിക്കണമെന്നുമാണ്’ ട്രംപ് ആവശ്യപ്പെട്ടത്. ഇറാന്‍റെ നാവികസേനയെ തങ്ങൾ തകർത്തുകഴിഞ്ഞെന്നും പേടിക്കാൻ ഒന്നുമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. യുഎസ് നാവികസേനയുടെ സംരക്ഷണം ടാങ്കറുകൾക്ക് നൽകണമെന്ന ഷിപ്പിംഗ് കമ്പനികളുടെ ആവശ്യം അപകടസാധ്യത മുൻനിർത്തി പെന്‍റഗൺ തള്ളിയിരിക്കുകയാണ്.

യുദ്ധം ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോൾ ഹോർമുസ് കടലിടുക്കിലും ഒമാൻ ഉൾക്കടലിലുമായി 16 ഓളം എണ്ണക്കപ്പലുകൾക്ക് നേരെയാണ് ഇറാൻ ആക്രമണം നടത്തിയത്. ആക്രമണങ്ങളിൽ കപ്പൽ ജീവനക്കാർ കൊല്ലപ്പെടുകയും പല ടാങ്കറുകൾക്കും തീപിടിക്കുകയും ചെയ്തു. ആഗോള എണ്ണ വിപണിയിൽ ബാരലിന് 100 ഡോളറിന് മുകളിലേക്ക് വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ടാങ്കറുകൾ അയക്കാൻ കമ്പനികൾക്ക് മേൽ ട്രംപ് സമ്മർദ്ദം ചെലുത്തുന്നത്.  കടലിടുക്കിലൂടെയുള്ള യാത്ര ആത്മഹത്യാപരമാണെന്നാണ് കമ്പനികളുടെ നിലപാട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...