ഇറാന്‍ അമേരിക്കയുമായി ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നതായി ആവര്‍ത്തിച്ച് ഡോണള്‍ഡ് ട്രംപ്

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ : ഇറാന്‍ അമേരിക്കയുമായി ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നതായി ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എയര്‍ഫോഴ്സ് വണ്ണില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്.  ഇറാന്‍ താന്‍ നിര്‍ദേശിച്ച നിബന്ധനകള്‍ പാലിക്കാന്‍ തയ്യാറല്ല. ഹോര്‍മുസ് കടലിടുക്കില്‍ നിരീക്ഷണം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് സഖ്യരാജ്യങ്ങളോട് സംസാരിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ ആക്രമണ ഭീഷണി ഹോര്‍മുസ് കടലിടുക്കില്‍ തുടരുന്നുവെന്നും ട്രംപ് പറഞ്ഞു. ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഇറാന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതിനിടെയാണ് വീണ്ടും അവകാശവാദങ്ങളുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.

ഹോര്‍മുസ് കടലിടുക്ക് അടച്ചിടാനും കടലിടുക്ക് വഴി കടക്കുന്ന കപ്പലുകളെ ആക്രമിക്കാനും ഇറാന്‍ ശ്രമിക്കുന്നതിനിടെ ലോകത്തില്‍ പലയിടത്തും ഇന്ധന പ്രതിസന്ധി രൂക്ഷമാകുകയാണ്. ഈ സാഹചര്യത്തില്‍ ചില സുപ്രധാന നീക്കങ്ങള്‍ക്ക് ട്രംപ് തയ്യാറെടുക്കുന്നുവെന്നാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ട്. ഹോര്‍മുസ് വഴി ചരക്കുനീക്കം നടത്തുന്ന കപ്പലുകള്‍ക്ക് കടലിടുക്ക് കടക്കാന്‍ പൂര്‍ണസുരക്ഷയും എസ്‌കോട്ടുമുള്‍പ്പെടെ ഒരുക്കാനുള്ള സഖ്യം പ്രഖ്യാപിക്കാന്‍ ട്രംപ് തയ്യാറെടുക്കുന്നുവെന്നാണ് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതില്‍ വിവിധ രാജ്യങ്ങളെ സഹകരിപ്പിക്കാനുമാണ് ട്രംപിന്റെ നീക്കം. ദിവസങ്ങള്‍ക്കുള്ളില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം ട്രംപ് നടത്തിയേക്കുമെന്നാണ് സൂചന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...