സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായി സജീവ ചര്‍ച്ചകള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായി സജീവ ചര്‍ച്ചകള്‍. കോണ്‍ഗ്രസും ജോസഫ് വിഭാഗവും സീറ്റുകള്‍ വെച്ചുമാറുമെന്നാണ് സൂചന. ഏറ്റുമാനൂരും ഇടുക്കിയും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കോണ്‍ഗ്രസിന് വിട്ടുനല്‍കിയേക്കും. പകരം കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും ചോദിക്കുമെന്നാണ് വിവരം. പത്ത് സീറ്റുകളില്‍ മത്സരിക്കണമെന്ന നിലപാടില്‍ ഉറച്ചുനിന്ന ജോസഫ് വിഭാഗത്തില്‍ നിന്ന് സീറ്റുകള്‍ തിരികെ വാങ്ങാന്‍ കോണ്‍ഗ്രസ് സജീവ നീക്കങ്ങള്‍ നടത്തുകയാണ്.

ഇടുക്കി വിട്ടുനല്‍കുമെന്ന് ഇന്ന് മാധ്യമങ്ങള്‍ക്ക് അനുവദിച്ച പ്രതികരണത്തിലും പി ജെ ജോസഫ് സൂചിപ്പിച്ചു. ഇടുക്കി സീറ്റ് വിട്ടുകൊടുക്കുന്നതില്‍ പ്രയാസമുണ്ട്. പക്ഷേ ഒരു മുന്നണിയായതിനാല്‍ ഒരു വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുമ്പ് മത്സരിച്ച എല്ലാ സീറ്റുകളും തങ്ങള്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ ചില വിട്ടുവീഴ്ചകള്‍ ഏതായാലും വേണ്ടിവരും. ഇടുക്കി സീറ്റ് ഉള്‍പ്പെടെ കോണ്‍ഗ്രസ് ചോദിച്ചിട്ടുണ്ട്. ജോസഫ് മത്സരരംഗത്തുണ്ടാകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അക്കാര്യങ്ങളെല്ലാം നാളെ അറിയിക്കാമെന്നായിരുന്നു പി ജെ ജോസഫിന്റെ മറുപടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...