ഇന്ധന പ്രതിസന്ധി നേരിടുന്ന രാജ്യങ്ങൾ ഹോർമൂസിൽ പോയി എണ്ണ ലഭ്യത സ്വന്തമായി ഉറപ്പാക്കണമെന്ന് ഡോണൾഡ് ട്രംപ്

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ: ഇന്ധന പ്രതിസന്ധി നേരിടുന്ന രാജ്യങ്ങൾ ഹോർമൂസിൽ പോയി എണ്ണ ലഭ്യത സ്വന്തമായി ഉറപ്പാക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ്- ഇസ്രായേൽ സംയുക്താക്രമണത്തിന് പിന്നാലെ ഇറാൻ ഹോർമൂസ് കടലിടുക്ക് അടച്ചിരുന്നു. ലോകത്തിലെ എണ്ണ-പാചകവാതകം ആവശ്യകതയുടെ 20 ശതമാനം കടന്നുപോകുന്ന പ്രധാന ജലപാത അടച്ചതോടെയാണ് വിവിധ രാജ്യങ്ങളിൽ ഇന്ധന പ്രതിസന്ധി രൂക്ഷമായത്. ”ഹോർമൂസ് കടലിടുക്ക് അടച്ചതിനാൽ ഇറാനെ തകർത്തു തരിപ്പണമാക്കുന്ന ഉദ്യമത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ച യുകെ പോലുള്ള രാജ്യങ്ങൾക്ക് ഇന്ധനം ലഭിക്കുന്നില്ല. നിങ്ങൾക്കായി എനിക്കൊരു നിർദേശമുണ്ട്.

ഒന്നുകിൽ യുഎസിൽ നിന്ന് ഇന്ധനം വാങ്ങുക, ഞങ്ങളുടെ കയ്യിൽ ധാരാളമുണ്ട്. അല്ലെങ്കിൽ വൈകിയെങ്കിലും നിങ്ങൾ കുറച്ച് ധൈര്യം സംഭരിച്ച് ഹോർമൂസിൽ പോയി അത് പിടിച്ചെടുക്കുക”- ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ”നിങ്ങൾ സ്വയം പോരാടാൻ പഠിക്കേണ്ടതുണ്ട്. നിങ്ങളിതുവരെ ഞങ്ങളെ സഹായിക്കാൻ വരാത്തതുപോലെ, നിങ്ങളെ സഹായിക്കാൻ ഇനി യുഎസ് അവിടെയുണ്ടാവില്ല. ഇറാൻ ഏറെക്കുറെ നശിപ്പിക്കപ്പെട്ടിരിക്കുന്നു. പ്രയാസമേറിയ ഭാഗം കഴിഞ്ഞു. നിങ്ങളുടെ എണ്ണ സ്വയം നേടുക”- ട്രംപ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസിൽ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ സിപിഎം ; വിശദീകരണ പൊതുയോഗം ഇന്ന് കോഴിക്കോട്

0
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട ഇഡി റെയ്ഡിൽ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ...

ഡോളറിന് ഡോളർ എന്ന കണക്കിൽ മറുപടി നൽകും ; യുഎസിൻ്റെ താരിഫ് പ്രഖ്യാപനത്തിനെതിരെ കാനഡ

0
ഒട്ടാവ: അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന്, യുഎസ് ഏർപ്പെടുത്തുന്ന പുതിയ...

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 437 വിവാഹങ്ങൾ ; വിപുലമായ ക്രമീകരണങ്ങൾ

0
ഗുരുവായൂർ : ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ 437...

കോടതി നടപടികൾ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ചു ; അഭിഭാഷകന് ഹൈക്കോടതിയുടെ വിലക്ക്

0
കൊച്ചി: കോടതി നടപടികൾ അനുമതിയില്ലാതെ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ച സംഭവത്തിൽ...