തമിഴ്നാട് തിരുച്ചിറപ്പളളിയിൽ ഡിഎംകെ കൗൺസിലറെ വെട്ടിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

തിരുച്ചിറപ്പളളി: തമിഴ്നാട് തിരുച്ചിറപ്പളളിയിൽ ഡിഎംകെ കൗൺസിലറെ വെട്ടിക്കൊന്നു. ഇന്നലെ രാത്രി സുഹൃത്തിനെ സന്ദർശിച്ച ശേഷം വീട്ടിലേക്ക് പോകുമ്പോൾ ആയിരുന്നു ആക്രമണം. കൊലയുടെ കാരണം അറിയില്ലെന്നും അന്വേഷണം തുടങ്ങിയെന്നും പോലീസ് അറിയിച്ചു. തിരുച്ചിറപ്പള്ളിയെ നടുക്കുന്നതായിരുന്നു ഭരണകക്ഷി നേതാവിന്റെ കൊലപാതകം. ഡിഎംകെ തിരുവെരുമ്പൂർ യൂത്ത് വിംഗ് സെക്രട്ടറിയും കൂത്തപ്പാർ പഞ്ചായത്ത് കൗൺസിലറുമായ 38കാരൻ എ രഞ്ജിത്ത് കുമാർ ആണ് കൊല്ലപ്പെട്ടത്. തിരുവെരുമ്പൂരിൽ സുഹൃത്തിനൊപ്പം മദ്യവിതരണ ഔട്ലെറ്റ് നടത്തുന്ന രഞ്ജിത്ത് അടുത്തിടെ പുതുതായി നിർമിച്ച വീട്ടിലേക്ക് മാറിയിരുന്നു.

ഇന്നലെ രാത്രി ബിസിനസ് പങ്കാളിയെ കണ്ടതിന് ശേഷം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ വഴിയിൽ കാത്തുനിൽക്കുകയായിരുന്ന ഒരു സംഘം യുവാക്കൾ രഞ്ജിത്തിനെ തടഞ്ഞു. വടിവാൾ കൊണ്ടു തലയിലും കാലിലും വെട്ടി പരിക്കേൽപ്പിച്ച ശേഷം അക്രമിസംഘം കടന്നുകളഞ്ഞു. റോഡിലൂടെ വാഹനത്തിൽ പോയ ചിലർ രക്തത്തിൽ കുളിച്ച നിലയിൽ കിടക്കുകയായിരുന്ന രഞ്ജിത്തിനെ കാണുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു. പോലീസ് എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതഹേദം തിരുച്ചിറപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കൊലപാതക കാരണം അറിയില്ലെന്നും എല്ലാ വശവും പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...