12കാരിയെ ഉപദ്രവിച്ച കേസിൽ പ്രതിക്ക് 9 വർഷം തടവും 70,000 രൂപ പിഴയും

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അമ്മയ്ക്ക് കൂട്ടുവന്ന 12കാരിയെ ഉപദ്രവിച്ച കേസിൽ പ്രതിക്ക് തടവു ശിക്ഷ. പുന്നപ്ര പൊള്ളൈ വെളി വീട്ടിൽ അരുണിനെയാണ് (28) ഹരിപ്പാട് പോക്സോ കോടതി ഒമ്പത് വർഷം തടവിനും 70,000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത്. ഹരിപ്പാട് പോക്സോ കോടതി ജഡ്ജി ഹരീഷ് ജി ആണ് വിധി പ്രസ്താവിച്ചത്. പ്രതി പിഴത്തുക അടയ്ക്കാത്ത പക്ഷം അധിക തടവ് അനുഭവിക്കേണ്ടി വരും. 2024 മേയ് 13 നായിരുന്നു കേസിനാസ്പദമായ സംഭവം. വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന അമ്മയ്ക്കൊപ്പമാണ് പെൺകുട്ടി ആശുപത്രിയിലെത്തിയത്.

രാവിലെ 11 മണിയോടെ പെൺകുട്ടി ബാത്റൂമിൽ കയറിയ സമയം പിന്തുടർന്നെത്തിയ പ്രതി, വാതിൽ തള്ളിത്തുറന്ന് അകത്തുകയറി കുട്ടിയെ ലൈംഗിക ഉദ്ദേശത്തോടെ ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്തു എന്നാണ് കേസ്. അമ്പലപ്പുഴ പോലീസ് സബ് ഇൻസ്പെക്ടർ ഷാഹുൽ ഹമീദ് പി ബി രജിസ്റ്റർ ചെയ്ത കേസിൽ സബ് ഇൻസ്പെക്ടർ പ്രിൻസ്, എ എസ്ഐ ലത ഉമേഷ്, സിവിൽ പോലീസ് ഓഫിസര്‍ അഞ്ജു രാജു എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്. എ എസ്ഐമാരായ കെ സി സതീഷ്, വാണി പീതാംബരൻ, സി പി ഒ അനു ആന്റപ്പൻ എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് രഘു കോടതിയിൽ ഹാജരായി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പുതുമോടി കഴിയും മുന്നേ ഭർത്താവിനെ കൊലപ്പെടുത്തി; ഹരിയാനയിൽ യുവതിയും കാമുകനും അറസ്റ്റിൽ

0
ഗുരുഗ്രാം: വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതി....

സ്വർണപണയ സ്ഥാപനത്തിൽ തട്ടിപ്പാരോപണം; യുവതികളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്ന് എഫ്‌ഐആർ

0
തിരുവനന്തപുരം: സ്വകാര്യ സ്വര്‍ണപണയ സ്ഥാപനത്തിലെ സ്വര്‍ണം കൈക്കലാക്കി തട്ടിപ്പ് നടത്തിയ കേസില്‍...

പികെ ജേക്കബ്ബിൻ്റെ നേതൃത്വത്തിൽ മാണിഗ്രൂപ്പിൽ നിന്നും രാജിവെച്ച് വന്ന നൂറോളം പ്രവർത്തകർക്ക് ജില്ലാ കോണ്‍ഗ്രസ്...

0
പത്തനംതിട്ട: രാജ്യത്തെ ജനാധിപത്യവും ഭരണഘടനാ സംവിധാനങ്ങളും സംരക്ഷിക്കുവാൻ കോൺഗ്രസിന് മാത്രമേ കഴിയുകയുള്ളുവെന്ന്...

കൊച്ചിയിൽ ബ്രിക്സ് രാജ്യങ്ങളുടെ വനിതാ വർക്കിംഗ് ഗ്രൂപ്പ്, മന്ത്രിതല യോഗങ്ങൾക്ക് നാളെ മുതൽ തുടക്കം

0
കൊച്ചി: ആഗോള സാമ്പത്തിക കൂട്ടായ്മയായ ബ്രിക്സ് രാജ്യങ്ങളുടെ വനിതാ വർക്കിംഗ് ഗ്രൂപ്പ്,...