Thursday, March 6, 2025 10:38 pm

ശിശുക്ഷേമ കേന്ദ്രത്തിലെ കുരുന്നുകള്‍ക്കായി സംഭാവന നല്‍കി ഗ്രാമവികസന വകുപ്പ് ജീവനക്കാര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ഓമല്ലൂര്‍ ഐമാലിയില്‍ പ്രവര്‍ത്തിക്കുന്ന ശിശുക്ഷേമ കേന്ദ്രത്തില്‍ ഈ മാസത്തെ നടത്തിപ്പിനായുള്ള തുക ഗ്രാമവികസന വകുപ്പ് ജീവനക്കാര്‍ തങ്ങളുടെ ശമ്പളത്തില്‍ നിന്നും നല്‍കി മാതൃകയായി. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ഗ്രാമവികസന വകുപ്പ് ജീവനക്കാര്‍ പിരിച്ചെടുത്ത തുക രാജു എബ്രഹാം എം.എല്‍.എ ശിശുക്ഷേമ കേന്ദ്രത്തിന്റെ ജില്ലാ ട്രഷറര്‍ ഭാസ്‌കരന്‍ നായര്‍ക്ക് കൈമാറി.
51,000 രൂപയാണ് ജീവനക്കാര്‍ സ്വരൂപിച്ച് നല്‍കിയത്. ശിശുക്ഷേമ കേന്ദ്രത്തിന് ഒരു മാസത്തെ ചെലവ് 50,000 രൂപയാകും. 12 ആണ്‍കുട്ടികളും മൂന്നു പെണ്‍കുട്ടികളും അടക്കം 15 കുട്ടികളാണു ശിശുക്ഷേമ കേന്ദ്രത്തിലെ അന്തേവാസികള്‍. ഇവരില്‍ ഒന്നര വയസു മുതല്‍ ഏഴു വയസുവരെ പ്രായമുള്ള കുട്ടികളാണുള്ളത്. ശിശുക്ഷേമ കേന്ദ്രത്തിന്റെ നടത്തിപ്പിനു തുക സമാഹരിക്കുന്നതിനായി സുമനസുകളുടെ സഹായം തേടാന്‍ ജില്ലാ ശിശുക്ഷേമകേന്ദ്രം മാനേജിംഗ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. എ.ഡി.എം അലക്സ് പി.തോമസ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വി. ജഗല്‍ കുമാര്‍, എ.ഡി.സി(ജനറല്‍) കെ.കെ വിമല്‍ രാജ്, എഡിസി(പിഎ) വിനോദ് കുമാര്‍, ജില്ലാ തല ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തിരുനെൽവേലി വൈകുണ്ഠൻ വധക്കേസ് : ഒരാൾക്ക് വധശിക്ഷ ; 4 പേർക്ക് ജീവപര്യന്തം തടവ്

0
തിരുനെൽവേലി: തിരുനെൽവേലിയിൽ കുപ്രസിദ്ധ ഗുണ്ടാ നേതാവ് വൈകുണ്ഠനെ കൊലപ്പെടുത്തിയ കേസിൽ ഒരു...

കടയ്ക്കല്‍ താലൂക്ക് ആശുപത്രിയ്ക്ക് ദേശീയ ഗുണനിലവാര അംഗീകാരം

0
തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു ആശുപത്രിയ്ക്ക് കൂടി ദേശീയ ഗുണനിലവാര മാനദണ്ഡമായ നാഷണല്‍...

ചെന്നൈ തുറമുഖത്ത് 18.2 കോടി രൂപയുടെ ഇ-സിഗരറ്റുകളും വാച്ചുകളും പിടികൂടി

0
ചെന്നൈ: ചെന്നൈ തുറമുഖത്ത് 18.2 കോടി രൂപ വിലമതിക്കുന്ന ഇ-സിഗരറ്റുകളും വാച്ചുകളും...

ആറ് ദിവസായിട്ടും 75കാരി കാണാമറയത്ത്

0
കോഴിക്കോട്: കോടഞ്ചേരിയിൽ വയോധികയെ കാണാതായിട്ട് ആറാം ദിവസം.ഇവർ ധരിച്ച വസ്ത്രം വനത്തിൽ...