Tuesday, November 28, 2023 8:06 pm

സിഎഎക്കും എന്‍ആര്‍സിക്കുമെതിരെ മിയാമിയില്‍ പ്രതിഷേധം

മിയാമി: ഇന്ത്യ ഗവണ്‍മെന്റിന്റെ വിവേചനപരമായ പൗരത്വ ഭേദഗതി നിയമത്തിനും (സിഎഎ) ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ (എന്‍ആര്‍സി) മിയാമിയിലെ ടോര്‍ച്ച് ഓഫ് ഫ്രണ്ട്ഷിപ്പില്‍ പ്രതിഷേധം. ലക്ഷക്കണക്കിന് ജനങ്ങളെ പാര്‍ശ്വവല്‍ക്കരിക്കുകയും രാജ്യമില്ലാതാക്കുകയും ചെയ്യുന്ന നിര്‍ദയമായ നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് കേരളം, തെലങ്കാന, ആന്ധ്രാപ്രദേശ്, വെസ്റ്റ് ബംഗാള്‍, പഞ്ചാബ്, ബിഹാര്‍, ഉത്തര്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് നിരവധി പേര്‍ പ്രതിഷേധത്തിനു അണിചേര്‍ന്നു.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

അനവധി അമേരിക്കന്‍ വംശജരും അവരുടെ കുടുംബങ്ങളും ക്യൂബന്‍ പൗരന്മാരും പ്രതിഷേധത്തിന്റെ ഭാഗമായി. രാജ്യത്ത് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വിദ്യാര്‍ഥികളും ഉള്‍പ്പടേയുള്ള പ്രക്ഷോഭകര്‍ക്കെതിരേ പോലീസ് അഴിച്ചു വിടുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. വിവേചനപരവും ഭരണഘടനക്കു വിരുദ്ധവുമായ നിയമത്തെ ഇന്ത്യന്‍ സര്‍ക്കാര്‍ റദ്ദാക്കണമെന്നും ഇന്ത്യയുടെ ഭരണഘടനയും അതില്‍ പരാമര്‍ശിച്ചിട്ടുള്ള മതനിരപേക്ഷതയുടെയും ബഹുസ്വരതയുടെയും ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്നുമുള്ള ആവശ്യങ്ങള്‍ പ്രതിഷേധക്കാര്‍ ഉന്നയിച്ചു.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആശങ്കയുടെ 20 മണിക്കൂർ, ഒടുവിൽ സുരക്ഷാ കരങ്ങളിൽ അബിഗേല്‍ ; ‘പൊൻതൂവലെ’ന്ന് കേരള പോലീസ്

0
തിരുവനന്തപുരം: ആശങ്കയുടെ 20 മണിക്കൂർ ട്യൂഷൻ ക്ലാസിനായ വീട്ടിൽ നിന്നും സഹോദരനൊപ്പം...

യുപിയിൽ വിവാഹ ചടങ്ങിനിടെ വെടിവെപ്പ് ; 55 കാരൻ കൊല്ലപ്പെട്ടു

0
ഉത്തർപ്രദേശ് : മകന്റെ ഭാര്യാപിതാവിൻ്റെ വെടിയേറ്റ് 55 കാരൻ കൊല്ലപ്പെട്ടു. ഒരു...

കുസാറ്റ് ദുരന്തം ; പരുക്കേറ്റ് ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നവർ അപകടനില തരണം ചെയ്തു

0
കൊച്ചി : യൂണിവേഴ്സിറ്റി ദുരന്തത്തിൽ പരുക്കേറ്റ് ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നവർ...

മലപ്പുറത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു ; എട്ട് പേർക്ക് പരുക്ക്

0
മലപ്പുറം : എടപ്പാളിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് എട്ട് പേർക്ക്...