അരിക്കൊമ്പനെ കുറിച്ച് ജനങ്ങൾക്കിടയിൽ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുത് ; വനം മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അരിക്കൊമ്പനെ കുറിച്ച് ജനങ്ങൾക്കിടയിൽ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. നിലവിൽ അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിൽ തന്നെയാണ് തുടരുന്നത്. എന്നാൽ അരിക്കൊമ്പൻ കേരളത്തിൽ കടന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിപ്പിക്കുകയും ജനങ്ങളിൽ ചിലർ പരിഭ്രാന്തി ഉണ്ടാക്കുകയും ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തിൽ സാമൂഹിക മാദ്ധ്യമങ്ങളിലും വാർത്തകൾ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടെന്നും മന്ത്രി പറഞ്ഞു. കേരളാ വനം വകുപ്പും തമിഴ്‌നാട് വനം വകുപ്പും അരിക്കൊമ്പനെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ അതിർത്തി പ്രദേശത്ത് താമസിക്കുന്ന ജനങ്ങളെ ഭയപ്പെടുത്തുന്ന തരത്തിലുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു.

നിലവിൽ പെരിയാർ വന്യജീവി സങ്കേത്തിലെ വനം വകുപ്പ് ഉദ്യോഗസ്ഥർക്കാണ് അരിക്കൊമ്പന്റെ റേഡിയോ കോളർ സിഗ്നലുകൾ ലഭിക്കുക. ഈ സന്ദേശമാണ് തമിഴ്‌നാട് വനം വകുപ്പിനും തിരുവനന്തപുരത്തെ വനം വകുപ്പ് ആസ്ഥാനത്തേയ്‌ക്കും കൈമാറുന്നത്. അതേസമയം അരിക്കൊമ്പനെ കേരളത്തിന് കൈമാറണം എന്ന് കാണിച്ച് എറണാകുളം സ്വദേശിനി മദ്രാസ് ഹൈക്കോടതിയ്‌ക്ക് സമർപ്പിച്ച ഹർജി ഇന്നലെ തള്ളിയിരുന്നു. എറണാകുളം സ്വദേശി റബേക്ക ജോസഫ് നൽകിയ ഹർജിയാണ് തള്ളിയത്. ആനയെ എവിടെ വിടണമെന്ന് തമിഴ്‌നാട് വനം വകുപ്പ് തീരുമാനിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...