കൃത്യനിര്‍വഹണ സമയത്തെ സമ്മര്‍ദ്ദം സംഘര്‍ഷമാക്കരുത് : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  കൃത്യനിര്‍വഹണ സമയത്തുണ്ടാകുന്ന സമ്മര്‍ദ്ദം സംഘര്‍ഷമാക്കി മാറ്റരുതെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസ് സ്റ്റാഫുകള്‍ക്കും നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സ്റ്റാഫുകള്‍ക്കുമായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച സ്‌ട്രെസ്സ് മാനേജ്‌മെന്റ് ക്ലാസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടര്‍. ജീവിത സാഹചര്യത്തില്‍ നാം നേരിടുന്ന പ്രതിസന്ധികളില്‍ എടുക്കുന്ന തീരുമാനങ്ങളില്‍ ദിനംതോറും സമ്മര്‍ദ്ദം നേരിടുന്നവരാണ് മനുഷ്യര്‍. കൃത്യനിര്‍വഹണ സമയങ്ങളിലും ജീവിതത്തിലും പരസ്പരം സമ്മര്‍ദ്ദം നല്‍കാതിരിക്കുക എന്നതാണ് ഏറ്റവും മികച്ച കാര്യം. ഉള്ളിലേക്ക് വരുന്ന ദേഷ്യം മറ്റുള്ളവരിലേക്ക് വരാതിരിക്കുവാന്‍ തൊഴിലിടങ്ങളില്‍ ശ്രദ്ധിക്കണം. പ്രോത്സാഹന ജനകമായ സ്വാധീനം ചെലുത്താന്‍ കഴിയുക എന്നതാണ് മറ്റുള്ളവരുടെ സമ്മര്‍ദ്ദം കുറക്കാന്‍ നമുക്ക് ചെയ്യാനാവുക. ആശയ വിനിമയത്തിലൂടെയാണ് സമ്മര്‍ദ്ദം ലഭിക്കുകയും പുറത്തേക്ക് പോവുകയും ചെയ്യുന്നത്. തിരക്കിനിടയില്‍ നമുക്ക് നമ്മളുമായുള്ള ആത്മബന്ധം വിഛേദിക്കരുതെന്നും കളക്ടര്‍ പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍. അനിതാകുമാരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കടമ്മനിട്ട പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.ടോമി ഡേവിഡ്, ജില്ലാ മെഡിക്കല്‍ ഹെല്‍ത്ത് പ്രോഗ്രം അംഗം ഡോ.സുമിത്ത് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ് സ്റ്റാഫുകള്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സ്റ്റാഫുകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...