വിഷമിക്കേണ്ട , പഴയതിനേക്കാളും ഊർജ്ജത്തോടെ ഞാൻ തിരിച്ചു വരും ; മഹേഷ് കുഞ്ഞുമോൻ ആരോ​ഗ്യം വീണ്ടെടുക്കുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ പരിക്കേറ്റ മിമിക്രി കലാകാരന്‍ മഹേഷ് കുഞ്ഞുമോൻ ആരോ​ഗ്യം വീണ്ടെടുക്കുന്നു. മുറിവുകളെല്ലാം ഉണങ്ങി തുടങ്ങി. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു താരം. താൻ പഴയതിലും ഊർജ്ജസ്വലനായി തിരിച്ചു വരുമെന്നും തന്നെ സ്നേഹിക്കുന്നവർ വിഷമിക്കരുതെന്നും മഹേഷ് കുഞ്ഞുമോൻ പറഞ്ഞു. ‘എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി പറയുന്നു. മിമിക്രിയിലൂടെയാണ് എന്നെ എല്ലാവരും തിരിച്ചറിഞ്ഞതും ഇഷ്ടപ്പെട്ടതും.

കുറച്ചു നാളത്തേയ്‌ക്ക് ഞാൻ വേദിയിൽ കാണില്ല. റെസ്റ്റ് ആണ് വേണ്ടത്. ആരും അതിൽ വിഷമിക്കേണ്ട. പഴയതിനേക്കാളും ഊർജ്ജത്തോടെ ഞാൻ തിരിച്ചു വരും. അപ്പോഴും നിങ്ങളുടെ സ്‌നേഹവും പിന്തുണയും എനിക്ക് ഉണ്ടാവണം’-എന്ന് മഹേഷ് കുഞ്ഞുമോൻ പറഞ്ഞു. താടിയെല്ലുകളുടെയും പല്ലുകളുടെയും ചികിത്സയാണ് ഇപ്പോൾ നടക്കുന്നത്. ഇതിന് ശേഷം മൂക്കിനുണ്ടായ ചതവും ചികിത്സിക്കും. മുഖത്തും പല്ലുകള്‍ക്കും പരുക്കേറ്റ് മഹേഷ് കുഞ്ഞുമോന് ഒമ്പത് മണിക്കൂര്‍ നീണ്ട ശസ്‍ത്രക്രിയ ആയിരുന്നു നടത്തിയത്. താരത്തിന്റെ കൈക്കും ഒടിവുണ്ട്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിമാനനേട്ടം : മൂലധനച്ചെലവ് വിനിയോഗത്തിൽ കേരളം മുന്നിൽ ; അനുവദിച്ച തുകയുടെ 42.36 ശതമാനവും...

0
ന്യൂഡൽഹി : നടപ്പുസാമ്പത്തികവർഷത്തെ ഇതുവരെയുള്ള മൂലധനച്ചെലവ് വിനിയോഗത്തിൽ കേരളം മുന്നിൽ. ഏപ്രിൽ...

പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞു മരിച്ചു ; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ ;...

0
കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞു മരിച്ചു. പുനലൂർ സ്വദേശികളായ അനൂപ്-ശ്രുതി...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുൻ കായിക മന്ത്രിയുടെ ഇടപാടുകളിൽ എസ്ഐടി അന്വേഷണം തുടങ്ങി

0
കോഴിക്കോട് : മെസിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിലുള്ള തട്ടിപ്പിൽ മുൻ കായിക...

കെപിസിസി അധ്യക്ഷ പദവിയിൽ മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന നിബന്ധന ചോദ്യം ചെയ്ത് കൊടിക്കുന്നിൽ...

0
ഡൽഹി : കെപിസിസി അധ്യക്ഷ പദവിയിൽ മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന...